യുവാവ് വെബ്‌കാമിന് മുന്നില്‍ ആത്മഹത്യ ചെയ്‌തു
മിയാമി: ഫ്‌ളോറിഡ സ്വദേശിയായ പത്തൊന്‍പതുകാരന്‍ വെബ് ക്യാമറയ്‌ക്കുമുന്നില്‍ ആത്മഹത്യ ചെയ്‌തു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് എബ്രഹാം ബഗ്‌സ് എന്ന യുവാവ് ആത്മഹത്യ ചെയ്‌തത്.
മരണം ഇന്റര്‍നെറ്റിലൂടെ പലരും നേരിട്ടു കണ്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫ്‌ളോറിഡയിലെ പെംബ്രോക് പൈനിലാണ് ബിഗ്‌സിന്റെ വീട്. ഒപ്പിയാറ്റ്‌സ്, ബെന്‍സോഡിയാസ്‌പൈന്‍ എന്നീ മരുന്നുകള്‍ ബിഗ്‌സ് കൂടിയ അളവില്‍ ഉപയോഗിച്ചിരുന്നുവത്രേ. കിടപ്പുമുറിയില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തത്.
മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. എങ്കിലും സംഭവത്തെക്കുറിച്ച് ഡിറ്റക്ടീവുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇതുസംബന്ധിച്ച വിശദവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ബിഗ്‌സ് സ്ഥിരമായി ബ്ലോഗ് എഴുതാറുണ്ടായിരുന്നു.
താന്‍ സ്വയം വെറുക്കുന്നുവെന്നും ജീവിക്കാന്‍ ആഗ്രഹമില്ലെന്നും കാണിച്ച് ബിഗ്‌സ് ആത്മഹത്യാ കുറിപ്പും എഴുതിയിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ബ്രൊവാഡ് കൗണ്ടിയില്‍ ഇത്തരത്തില്‍ ഒരു ആത്മഹത്യ ഇന്റര്‍നെറ്റിലൂടെ പലരും തത്സമയം വീക്ഷിച്ചിരുന്നുവെന്ന് മിയാമി ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാനും നാള്‍ മുമ്പ് കേരളത്തിലെ കണ്ണൂര്‍ ജില്ലയിലും ഇത്തരത്തില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്‌തിരുന്നു. കാമുകി ഓണ്‍ലൈനിലുള്ള സമയത്താണ് വെബ്‌കാമിന് മുന്നില്‍വച്ച് യുവാവ് ആത്മഹത്യ ചെയ്‌തത്. പ്രണയസംന്ധമായ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്‌ക്ക് കാരണം.












Click it and Unblock the Notifications