Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദം അവസാനിപ്പിക്കണമെന്ന്‌ സന്ദീപിന്റെ കുടുംബം

ബാംഗ്ലൂര്‍: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ കുടുംബം ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ വിഎസിനുണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നുവെന്ന്‌ സന്ദീപിന്റെ ബന്ധുവായ രാജീവന്‍ മാധ്യമങ്ങളെ അറിയിച്ചു.

സന്ദീപിന്റെ പിതാവ്‌ ഉണ്ണികൃഷ്‌ണന്‌ വേണ്ടിയാണ്‌ രാജീവ്‌ മാധ്യമങ്ങളോട്‌ സംസാരിച്ചത്‌. മുഖ്യമന്ത്രിയുടെ പ്രസ്‌താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന്‌ രാജീവ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനും സന്ദീപിന്റെ വീട്‌ സന്ദര്‍ശിച്ച സമയത്ത്‌ താന്‍ അവിടെയുണ്ടായിരുന്നുവെന്ന്‌ രാജീവ്‌ പറഞ്ഞു.

സന്ദീപിന്റെ മരണത്തെത്തുടര്‍ന്ന്‌ ഉണ്ണികൃഷ്‌ണന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വിഎസും കോടിയേരിയും വന്ന സമയത്ത്‌ പോടാ എനിയ്‌ക്ക്‌ ആരെയും കാണേണ്ടെന്ന് ഉണ്ണികൃഷ്‌ണന്‍ പറഞ്ഞത്‌ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച തന്നോടും മറ്റു ബന്ധുക്കളോടുമായിരുന്നുവെന്നും രാജീവ്‌ പറഞ്ഞു. ഇതാണ്‌ ടിവി ചാനലുകളില്‍ ആവര്‍ത്തിച്ച്‌ കാണിച്ചത്‌.

ഒരു പട്ടിയെയും കാണേണ്ട എന്ന ഉണ്ണികൃഷ്‌ണന്റെ വാക്കുകളോട്‌ എന്താണ്‌ പ്രതികരണം എന്ന്‌ ടൈംസ്‌ നൗ ചാനല്‍ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ സ്വാഭാവികമായി പ്രതികരിക്കുകമാത്രമേ വിഎസ്‌ ചെയ്‌തുള്ളുവെന്നാണ്‌ ഉണ്ണികൃഷ്‌ണന്റെ കുടുംബം കരുതുന്നത്‌.

ലേഖകന്‍അങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നില്ലെങ്കില്‍ വിഎസ്‌ ഒന്നും പറയില്ലായിരുന്നു. എന്നാല്‍ ചോദ്യത്തെ കണക്കിലെടുക്കാതെ മറുപടി മാത്രം വിവാദമാക്കി വിഎസിനെ അതിലേയ്‌ക്ക്‌ വലിച്ചിഴക്കുകയായിരുന്നു- രാജീവ്‌ പറഞ്ഞു. സന്ദീപ്‌ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ പ്രതിപക്ഷം ബഹളം വയ്‌ക്കുകയും സഭ പിരിയുകയും ചെയ്‌തിരുന്നു.

ഇതിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഭവത്തില്‍ ഖേദിക്കുന്നുവെന്ന്‌ വിഎസ്‌ വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ സന്ദീപിന്റെ കുടുംബം വിവാദം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+