Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനനഷ്ടക്കേസ്‌: വിനീത കോട്ടായിയ്‌ക്ക്‌ തടവും പിഴയും

കക്കട്ടില്‍ (കോഴിക്കോട്):‌ ഏറെക്കാലം നീണ്ടുനിന്ന സിപിഎം ഉപരോധത്തെ നേരിട്ട്‌ വാര്‍ത്തകളില്‍ ഇടം നേടിയ നാദാപുരം പാതിരിപ്പറ്റയിലെ വിനീതാ കോട്ടായിയ്‌ക്ക്‌ കോടതി തടവും പിഴയും വിധിച്ചു.

ഒരു മാനനഷ്ടക്കേസിലാണ്‌ വിനീത പതിനായിരം രൂപ പിഴയടയ്‌ക്കുകയും കോടതി പിരിയുംവരെ തടവനുഭവിക്കുകയും വേണമെന്ന്‌ നാദാപുരം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടത്‌.

പിഴയടച്ചില്ലെങ്കില്‍ അഞ്ചുമാസം തടവ്‌ അനുഭവിക്കണമെന്ന്‌ കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ സസ്‌പെന്റ്‌ ചെയ്‌ത കോടതി വിനീതയ്‌ക്ക്‌ ജാമ്യം അനുവദിച്ചു.

വിനീതയ്‌ക്കെതിരായ വധശ്രമക്കേസുകളിലെ പ്രതിയും അയല്‍ക്കാരനുമായ ഇ.സി ബാലന്‍ നല്‍കിയ മാനനഷ്ടക്കേസിലാണ്‌ കോടതി വിധി.

2002 ഡിസംബറില്‍ വിനീത വനിതാ കമ്മീഷന്‌ നല്‍കിയ പരാതിയില്‍ ബാലന്റെ അമ്മയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ്‌ അപകീര്‍ത്തികരമായി കോടതി കണ്ടെത്തിയത്‌. ഈ പരമാര്‍ശങ്ങള്‍ തനിക്ക്‌ മാനഹാനിയുണ്ടാക്കുന്നുവെന്ന്‌ കാണിച്ചാണ്‌ ബാലന്‍ പരാതി നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+