ജാമ്യം: ജസ്റ്റിസ് ഹേമതന്നെ വാദം കേള്‍ക്കും
കൊച്ചി: സിസ്റ്റര്‍ അഭയ കേസില് സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ജാമ്യാപേക്ഷ ജസ്റ്റിസ് ഹേമയുടെ ബഞ്ചില്‍ നിന്നും മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി.
അപേക്ഷയില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അതുവരെ ഹേമതന്നെ വാദം കേള്‍ക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി കോശി അറിയിച്ചു.
കേസ് ഡയറിയിലുള്ള ഉള്ളടക്കം തുറന്ന കോടതിയില്‍ ചര്‍ച്ച ചെയ്യുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് സിബിഐ പരാതിപ്പെട്ടിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും പ്രതികളെ സഹായിച്ചേയ്‌ക്കുമെന്നും സിബിഐ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.












Click it and Unblock the Notifications