Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: ജസ്റ്റിസ്‌ ഹേമയ്‌ക്കെതിരെ സിബിഐയുടെ പരാതി

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ജാമ്യഹര്‍ജി ജസ്റ്റിസ്‌ കെ ഹേമയുടെ ബഞ്ചില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട്‌ സിബിഐ ചീഫ്‌ ജസ്റ്റിസിന്‌ പരാതി നല്‍കി.

ജസ്‌റ്റിസ്‌ ഹേമയുടെ ബഞ്ചില്‍ നിന്നും നീതി ലഭിക്കില്ലെന്നുകാണിച്ചാണ്‌ സിബിഐ പരാതി നല്‍കിയിരിക്കുന്നത്‌. അന്വേഷണത്തെ അട്ടിമറിക്കുന്ന തരത്തില്‍ ഹേമ പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ സിബിഐയുടെ ആരോപണം.

സിബിഐ അന്വേഷിക്കുന്ന കേസില്‍ നീതി ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ്‌ ചീഫ്‌ ജസ്റ്റിസിന്‌ പരാതി നല്‍കാന്‍ നിര്‍ബ്ബന്ധിതരായതെന്നും സിബിഐ ബോധിപ്പിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ച ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌. എല്‍ ദത്തുവിന്‌ മുമ്പാകെ സിബിഐ ഈ വിഷയം ഉന്നയിച്ചിരുന്നു.

ജാമ്യാപേക്ഷയിലെ നടപടിക്രമങ്ങള്‍ തികച്ചും അസാധാരണമാണ്‌. കോടതി കേസന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും ഹാജരാക്കാനാണ്‌ ആവശ്യപ്പെടുന്നത്‌. ഇത്‌ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും- സിബിഐ അഭിഭാഷകനായ എംവിഎസ്‌ നമ്പൂതിരി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

കേസ്‌ ഡയറി വായിക്കലും അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്‌ത്‌ വിവരങ്ങള്‍ പുറത്തുകൊണ്ടുവരലും ജാമ്യാപേക്ഷയില്‍ പതിവില്ലെന്ന്‌ സിബിഐ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ രീതി തുടരുമെന്ന്‌ കോടതി ഉറപ്പിച്ച്‌ പറയുകയാണുണ്ടായത്‌. ഈ സാഹചര്യത്തില്‍ കോടതി നീതി പൂര്‍വ്വം പെരുമാറില്ലെന്ന്‌ സിബിഐ ആശങ്കപ്പെടുന്നു.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+