Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: പ്രതികളുടെ ജാമ്യം വിധി പറയല്‍ മാറ്റി

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവരുടെ ജാമ്യാപേക്ഷയിലെ വിധി മാറ്റിവച്ചു.

വിധി പറയുന്ന തിയതി പിന്നീട്‌ അറിയിക്കുമെന്ന്‌ ജസ്റ്റിസ്‌ കെ ഹേമ അറിയിച്ചു. സിബിഐയോട്‌ ഇരുപത്തിരണ്ട്‌ വാല്യമുള്ള കേസ്‌ ഡയറികള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ജാമ്യഹര്‍ജിയില്‍ വിധി പറയേണ്ട ജസ്റ്റിസ്‌ കെ. ഹേമ വെള്ളിയാഴ്‌ച രാവിലെ കോടതിയില്‍ ഹാജരായിരുന്നില്ല. കേസ്‌ രാവിലെ പരിഗണിക്കുമെന്ന്‌ കരുതി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സിബിഐ ഉദ്യോഗസ്ഥരുമടങ്ങിയ ജനക്കൂട്ടം രാവിലെതന്നെ കോടതിയില്‍ തടിച്ചുകൂടിയിരുന്നു.

രാവിലെ 10.15ന്‌ കോടതി കൂടാനുള്ള മണിമുഴങ്ങിയപ്പോള്‍ മാത്രമാണ്‌ ജസ്‌റ്റിസ്‌ ഹേമ ഉച്ചവരെ സിറ്റിങ്‌ നടത്തുന്നില്ലെന്ന്‌ വ്യക്തമായത്‌. പിന്നീട്‌ ഉച്ചയ്‌ക്ക്‌ 1.45ന്‌ സിറ്റിങ്‌ ഉണ്ടാകുമെന്ന്‌ ജഡ്‌ജിയുടെ ചേംബറില്‍ നിന്നും അറിയിപ്പുണ്ടായി.

കോടതി ക്രിസ്‌മസ്‌ അവധിയ്‌ക്ക്‌ അടക്കാനിരിക്കേ മറ്റ്‌ ജാമ്യാപേക്ഷകള്‍ ഉള്‍പ്പെടെ ഒട്ടേറേ കേസുകള്‍ മാറ്റിവച്ച്‌ അഭയ കേസില്‍ തുടര്‍ച്ചയായി അഞ്ച്‌ ദിവസങ്ങളാണ്‌ കോടതി വാദം കേട്ടത്‌.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+