ഷൊര്‍ണൂര്‍ ഷോക്ക് ഗൗരവത്തോടെ കാണുന്നുവെന്ന് യച്ചൂരി
ദില്ലി: ഷൊര്‍ണൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നശേഷം ഇക്കാര്യം പരിശോധിക്കുമെന്നും യച്ചൂരി ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടാനും വിമതപക്ഷം വിജയം നേടാനുമുള്ള കാരണങ്ങള്‍ കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനോട് ആരാഞ്ഞിട്ടുണ്ട്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നാട്ടില്‍ സിപിഎമ്മിനേറ്റ തോല്‍വിയെന്ന പേരിലാണ് ദേശീയമാധ്യമങ്ങള്‍ തരിഞ്ഞെടുപ്പ് ഫലം വാര്‍ത്തായാക്കിയത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് കാരാട്ട് നേരിട്ട് കാരണങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. ഔദ്യോഗിക വിഭാഗത്തിന് ഇഷ്ടമില്ലാത്തവരെ അച്ചടക്കലംഘനം ആരോപിച്ച് കൂട്ടത്തോടെ പുറത്താക്കുന്ന കേരളത്തിലെ രീതിയില്‍ ചില പിബി അംഗങ്ങള്‍തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ഇങ്ങനെ പുറത്തുപോകുന്ന വിമതര്‍ക്കൊപ്പം അണികളും നിലയുറപ്പിക്കുന്നത് സിപിഎമ്മിന് പുതിയ ആഘാതമാണ്. വിമതരാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന. ഷൊര്‍ണൂരില്‍ മാത്രമല്ല കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്തും ഇതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഷൊര്‍ണൂരില്‍ എംആര്‍ മുരളി വിഭാഗീയതയുടെ പേരിലല്ല, അഴിമതിയുടെ പേരില്‍ നടപടിയ്ക്കു വിധേയനായ വ്യക്തിയാണെന്നും കോണ്‍ഗ്രസിന്റെ കളിയാണ് മുരളിയെ ഇപ്പോള്‍ സഹായിച്ചിരിക്കുന്നതെന്നുമാണ് സംസ്ഥാന നേതാക്കള്‍ ദില്ലിയില്‍ നല്‍കിയിട്ടുള്ള പ്രാഥമിക വിശദീകരണം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications