Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്‌മീര്‍ പാകിസ്‌താന്റെ ഭാഗം: നോക്കിയ

'Kashmir part of Pakistan: Nokia'
ഭോപാല്‍: പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ നോക്കിയ പുറത്തിറക്കിയ ഫോണുകളിലെ ഭൂപടത്തില്‍ കശ്‌മീരിനെ പാകിസ്‌താന്റെ ഭാഗമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം.

തെറ്റായ ഭൂപടം പ്രചരിപ്പിയ്‌ക്കുന്നുവെന്നാരോപിച്ച്‌ മധ്യപ്രദേശില്‍ നോക്കിയ ഷോറൂമിലേക്ക്‌ പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഷോറൂമിലേക്ക്‌ തള്ളിക്കയറുകയും ഒട്ടേറെ ഫോണുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്‌തു.

യാത്രയ്‌ക്ക്‌ സഹായിക്കുന്ന രീതിയില്‍ മൊബൈലില്‍ സജ്ജീകരിച്ചിട്ടുള്ള ഭൂപടത്തില്‍ കശ്‌മീരിനെ പാകിസ്‌താന്റെ ഭാഗമായി ചിത്രീകരിച്ചുവെന്നാണ്‌ ആരോപണം ഉയര്‍ന്നിരിയ്‌ക്കുന്നത്‌. രാജ്യത്തെ 216 നഗരങ്ങളുടേതടക്കം പ്രശസ്‌ത സ്ഥലങ്ങളും ചിത്രീകരിച്ചിരിയ്‌ക്കുന്ന നോക്കിയ ഫോണുകളിലെ ഭൂപടമാണ്‌്‌ വിവാദത്തിന്‌ തിരി കൊളുത്തിയിരിക്കുന്നത്‌.

ഈ ഭൂപടമുപയോഗിച്ച്‌ ഫോണ്‍ ഉടമകള്‍ക്ക്‌ മറ്റാരുടെയും സഹായമില്ലാതെ രാജ്യത്തെങ്ങും യാത്ര നടത്താമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

തെറ്റായ ഭൂപടം ചിത്രീകരിച്ച നോക്കിയക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്‌ കേസെടുക്കണമെന്ന്‌ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആവശ്യം.

അതേ സമയം ഫോണില്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌ വെയര്‍ നോക്കിയ കമ്പനിയാണ്‌ വികസിപ്പിച്ചെടുത്തതെന്നും ഇക്കാര്യത്തില്‍ കടയുടമകള്‍ക്ക്‌ ഒന്നും ചെയ്യാനില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമമഴിച്ചു വിട്ട നോക്കിയ ഷോറൂം ഉടമ റഫീക്ക്‌ ഖാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+