കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാക്കക്കാരിലെ പാവങ്ങള്‍ക്കും സംവരണം വേണം: മായാവതി

  • By Staff
Google Oneindia Malayalam News

കോട്ടയം: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ മേല്‍ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുമെന്ന്‌ ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടി (ബിഎസ്‌പി) നേതാവും യുപി മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞു. പിന്നാക്കക്കാര്‍ക്ക്‌ സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ശ്രമിയ്‌ക്കുമെന്നും അവര്‍ വ്യക്തമാക്കി.

ബിഎസ്‌പി കോട്ടയത്ത്‌ സംഘടിപ്പിച്ച സര്‍വജന്‍ സമാജ്‌ സാഹോദര്യ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മായാവതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

സംവരണ വിഷയത്തില്‍ തന്റെ നിലപാടുകളോട്‌ യോജിയ്‌ക്കുന്ന രീതിയില്‍ അനുകൂല തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട്‌ യുപി സര്‍ക്കാര്‍ പലതവണ കേന്ദ്രത്തിന്‌ കത്തെഴുതിയിട്ടും അനുകൂല നപടികള്‍ ഉണ്ടായില്ലെന്ന്‌ മായവതി ആരോപിച്ചു.

പ്രസംഗത്തിനിടെ മായാവതി കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിച്ചെങ്കിലും സിപിഎമ്മിനെതിരെ നിശബ്ദത പാലിച്ചു. ദേശീയതലത്തില്‍ സിപിഎമ്മുമായി പരസ്യമായി ബന്ധം നിലനില്‌ക്കുന്ന സാഹചര്യത്തിലാണ്‌ മായാവതി തന്ത്രപരമായ നിശബ്ദത പാലിച്ചത്‌.

കേരളത്തില്‍ ദളിത്‌ പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്‌ വന്‍ സ്വാധീനം നിലനില്‌ക്കുന്ന പശ്ചാത്തലത്തില്‍ ബിഎസ്‌പിയുടെ മുഖ്യഎതിരാളിയായി സിപിഎം മാറുന്ന അവസ്ഥയാണ്‌ സംസ്ഥാനത്തുള്ളത്‌.

സിപിഎമ്മില്‍ നിന്നും ദലിത്‌ പിന്നാക്ക ജനതയെ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ ഇത്‌ അവരുടെ എതിര്‍പ്പിന്‌ വഴിവെയ്‌ക്കുമെന്ന കാര്യമുറപ്പാണ്‌. ഇത്തരമൊരു നീക്കം ദേശീയതലത്തിലെ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ മത്സരിയ്‌ക്കുമെന്ന ബിഎസ്‌പി സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും മായാവതി ഇക്കാര്യത്തില്‍ പരാമര്‍ശം നടത്താഞ്ഞതും ശ്രദ്ധേയമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X