Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയയെ കൊന്നതാണെന്ന്‌ ബോധ്യപ്പെട്ടിരുന്നു: വര്‍ഗ്ഗീസ്‌

കായംകുളം: സിസ്റ്റര്‍ അഭയ കൊലപ്പെട്ടതാണെന്ന്‌ അന്വേഷണത്തിന്റെ ആരംഭത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നതായി അഭയക്കേസ്‌ ആദ്യം അന്വേഷിച്ച സിബിഐ ഡിവൈഎസ്‌പി വര്‍ഗ്ഗീസ്‌ പി. തോമാസ്‌ അന്വേഷണ സംഘത്തിന്‌ മുമ്പാകെ മൊഴി നല്‌കി.

പുതിയ സിബിഐ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്‌പി നന്ദകുമാര്‍ നായര്‍ മുമ്പാകെയാണ്‌ വര്‍ഗ്ഗീസ്‌ തോമസ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. 12 ദിവസം മാത്രമായിരുന്നു ഈ കേസ്‌ അന്വേഷിച്ചത്‌. നേരത്തെ കേസ്‌ അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച്‌‌ ഡയറിയിലെ പൊരുത്തക്കേടുകളില്‍ നിന്ന്‌ അഭയയുടെ മരണം ആത്മഹത്യയല്ലെന്ന്‌ തനിയ്‌ക്ക്‌ മനസ്സിലായി.

അന്വേഷണം നടത്തിയ 12 ദിവസത്തിനിടെ 24 സാക്ഷികളുടെ മൊഴി എടുത്തു. ക്രൈംബ്രാഞ്ച്‌ ഒഴിവാക്കിയിരുന്ന ചിലരുടെ മൊഴികള്‍ അഭയയുടെ മരണം കൊലപാതകമാണെന്ന്‌ ഉറപ്പിയ്‌ക്കുന്നതായിരുന്നു.

അഭയയുടെ മരണം കൊലപാതകമാണെന്ന്‌ ആദ്യമായി പറഞ്ഞ തന്നെ വേട്ടയാടുകയായിരുന്നു കേസ്‌ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവരുടെ ലക്ഷ്യം. അക്കാര്യത്തില്‍ അവര്‍ വിജയിച്ചെങ്കിലും തന്റെ നിഗമനങ്ങള്‍ ശരിയായിരുന്നുവെന്ന്‌ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതായും അന്വേഷണ സംഘത്തോട്‌ പറഞ്ഞതായി വര്‍ഗ്ഗീസ്‌ പി. തോമസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+