ജമാത്ത് ഉദ് ദാവ പേര് മാറ്റി വീണ്ടും സജീവമാകുന്നു
ദില്ലി: മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് യുഎന്‍ രക്ഷാസമിതി നിരോധിച്ച ജമാത്ത് ഉദ് ദാവ എന്ന ഭീകരസംഘടന പേരുമാറ്റി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ട്.
യുഎന്‍ രക്ഷാസമിതി നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ പാകിസ്‌താനും ജമാത്തിനെതിരെ നടപടിയെടുക്കാന്‍ നിര്‍ബ്ബന്ധിതമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ലഷ്‌കര്‍ ഇ തൊയ്‌ബയുടെ സന്നദ്ധ സംഘടനയായ ജമാത്ത് പേരുമാറ്റിയിരിക്കുന്നത്.
തെഹരിക് ഇ ഹര്‍മത് ഇ റസൂല്‍(ടിഎച്ച്‌ആര്‍) എന്നാണ് സംഘടയുടെ പുതിയ പേര്. സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ ടിഎച്ച്‌ആറിന്റെ പേരില്‍ പാകിസ്‌താനില്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇത് പേരുമാറ്റത്തിന്റെ മുന്നോടിയാണെന്നാണ് സൂചന.
ഏഴ് വര്‍ഷം മുമ്പ് ലഷ്‌കറിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയപ്പോഴാണ് ജമാത്ത് ഉദ് ദാവ രൂപമെടുത്തത്. 1990ല്‍ അഫ്‌ഗാനിസ്‌താനിലെ കുണാര്‍ പ്രവിശ്യയില്‍ സയീദിന്റ നേതൃത്വത്തില്‍ രൂപംകൊണ്ട് ലഷ്‌കര്‍ ജനാധിപത്യത്തിന്റെ സംവിധാനം അംഗീകരിക്കുന്നില്ല.
പാകിസ്‌താനെ ഐശ്വര്യത്തിലേയ്‌ക്ക് നയിക്കാന്‍ വിശുദ്ധയുദ്ധത്തിന് മാത്രമേ കഴിയൂ എന്നാണ് സംഘടനയുടെ നിലപാട്.












Click it and Unblock the Notifications