കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെബി സംഘം ഹൈദരാബാദില്‍; രാമലിംഗരാജു മുങ്ങി

  • By Staff
Google Oneindia Malayalam News

Ramalinga Raju
ഹൈദരാബാദ്‌: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി സെക്യൂരിറ്റി ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌(സെബി) സംഘം ഹൈദരാബാദിലെത്തി.

എന്നാല്‍ സത്യത്തില്‍നിന്നും രാജിവച്ചൊഴിഞ്ഞ ചെയര്‍മാന്‍ ബി. രാമലിംഗരാജുവിനെ കണാന്‍ സെബി സംഘത്തിന്‌ കഴിഞ്ഞില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന്‌ വ്യക്തമല്ലെന്ന്‌ സത്യം അധികൃതര്‍ വ്യക്തമാക്കി.

രാജു ടെക്‌സാസിലേയ്‌ക്ക്‌ കടന്നതായി വിവിധ വാര്‍ത്താചനാലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഹൈദരാബാദ്‌ പൊലീസ്‌ പറയുന്നു. അദ്ദേഹം ദുബയിലേയ്‌ക്കാണ്‌ പോയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്‌ച തന്നെ രാജു ടെക്‌സാസിസേയ്‌ക്ക്‌ പറന്നതെന്നാണ്‌ സൂചന. പരസ്യമായി കുറ്റസമ്മതം നടത്തി രാജിവയ്‌ക്കുകയാണെന്ന്‌ പ്രഖ്യാപിച്ചശേഷം അദ്ദേഹത്തിന്‌ എന്ത്‌ പറ്റിയെന്നകാര്യം ആര്‍ക്കും അറിയില്ല.

ഏഴ്‌ മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ്‌ രാജലിംഗരാജു ചെയ്‌തിരിക്കുന്നതെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഐടി സ്ഥാപനങ്ങളില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയിരുന്ന സത്യം ഇത്രനാളും ഊതിവീര്‍പ്പിച്ച കണക്കുകള്‍ കാണിച്ച്‌ ഓഹരി ഉടമകളെയും തൊഴിലാളികളെയും കബളിപ്പിക്കുകയായിരുന്നുവെന്നാണ്‌ രാജു ഏറ്റു പറഞ്ഞിരിക്കുന്നത്‌.

7000 കോടിയുടെ കള്ളക്കണക്കുണ്ടാക്കിയാണ്‌ രാജു നിക്ഷേപകരെ പറ്റിച്ചത്‌. കോര്‍പ്പറേറ്റ്‌ മേഖലയില്‍ വേണ്ടത്ര സര്‍ക്കാര്‍ മേല്‍നോട്ടമില്ലാത്തതുകൊണ്ടാണ്‌ ഇത്രയും വലിയ തട്ടിപ്പ്‌ നടന്നതെന്ന്‌ പലഭാഗത്തുനിന്നായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ സെബി അന്വേഷണം നടത്തുന്നത്‌.

സത്യത്തിന്റെ ഓഹരിവാങ്ങലും വില്‍പനയും സംബന്ധിച്ചാണ്‌ സെബി സംഘം അന്വേഷണം നടത്തുക. ഓഹരിവിപണിയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നുള്ളകാര്യവും അന്വേഷിക്കുമെന്ന്‌ സെബി അധികൃതര്‍ അറിയിച്ചു.
സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായതോടെ നിഫ്ടി ഓഹരി സൂചികയില്‍ നിന്നു പുറത്താക്കപ്പെട്ട സത്യം കമ്പ്യൂട്ടേഴ്സ് വ്യാഴാഴ്ച വൈകീട്ട് 5ന് മാദ്ധ്യമ പ്രവര്‍ത്തകരെ കാണും. പുതിയ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട രാം മേനംപതി ഉള്‍പ്പടെയുള്ളവരാണ് മാധ്യമ പ്രവര്‍ത്തകരെ കാണുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X