ലീഗിനെയും കോണ്‍ഗ്രസിനെയും പ്രശംസിച്ച് അബ്ദുള്ളക്കുട്ടി
കോഴിക്കോട്: കേരളത്തില്‍ മുസ്ലിംലീഗ് ക്ഷീണിച്ചപ്പോഴൊക്കെ മുസ്ലീം തീവ്രവാദവും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തളര്‍ന്നപ്പോഴൊക്കെ ഹിന്ദു വര്‍ഗീയതയും ശക്തിപ്പെട്ടിട്ടുണ്ടെന്ന് സിപിഎമ്മില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട എപി അബ്ദുള്ളക്കുട്ടി എംപി.
പാര്‍ട്ടിയുടെ അച്ചടക്ക നടപടിയ്‌ക്കു വിധേയനായ അബ്ദുള്ളക്കുട്ടി ലീഗില്‍ച്ചേരുമെന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. ഇതാദ്യമായാണ് അദ്ദേഹം ലീഗിനെയും കോണ്‍ഗ്രസിനെയും പരസ്യമായി പ്രശംസിയ്‌ക്കുന്നത്.
എംഎസ്‌എഫ് സുവര്‍ണജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച മുസ്ലിം രാഷ്ട്രീയം കേരള മാതൃകയെന്ന സെമിനാറില്‍ പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ലീഗും കോണ്‍ഗ്രസും തീവ്രവാദത്തെ എതിര്‍ത്തിരുന്ന രീതിയെ പ്രശംസിച്ചത്. വിവിധ രംഗങ്ങളിലെന്നപോലെ മുസ്ലിം രാഷ്ട്രീയത്തിലും കേരളം മാതൃകയാണ്.
കേരളത്തിലെ ചെറുപ്പക്കാര്‍ വര്‍ഗീയതയിലേയ്‌ക്കും തീവ്രവാദത്തിലേയ്‌ക്കും പോകുന്നത് തടയാനായത് ലീഗിന്റെ സാന്നിധ്യം കൊണ്ടാണ്. യുവതലമുറ വികസനത്തിന് മുന്‍തൂക്കം ല്‍കുന്നുണ്ട്. ദില്ലിയിലെയും ചത്തീസ്‌ഗഡിലെയും മുഖ്യന്ത്രിമാരുടെ വിജയത്തിന്റെ ആവര്‍ത്തനം ഇതിന്റെ സൂചനയാണ്.
ഇതേ രീതിയില്‍ ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ വികസന മോഡല്‍ മാതൃകയാക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ തന്നെ തെറ്റായി വ്യാഖ്യാനിയ്‌ക്കുകയും തനിക്കെതിരെ പ്രചാരണം നടത്തുകയുമാണ് ഉണ്ടായതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
മതവിശ്വാസത്തിലും മേതേതരത്വത്തിലും സോഷ്യലിസത്തിലും അധിഷ്‌ഠിതമായ രാഷ്ട്രീയ പ്രസ്ഥാനമാണ് ജനാധിപത്യ ഇന്ത്യക്ക് ആവശ്യം. വടക്കെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടന്നുകയറാനാവാതെ പോയത് മതവിശ്വാസത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയ്‌ക്കുള്ള അവ്യക്തതയാണ്. ഇക്കാര്യം എനിക്ക് അനുഭവത്തില്‍ ബോധ്യപ്പെട്ടതാണ്- അദ്ദേഹം പറഞ്ഞു.
ഞാന്‍ മുസ്ലിം ലീഗുമായി അടുക്കുന്നുവെന്ന് ചിലര്‍ പറയുന്നു. അതല്ല ബിജെപിയില്‍ പോകുമെന്ന് മറ്റുചിലര്‍ പറയുന്നു. ബിജെപി പ്രസിഡന്റ് കൃഷ്‌ണദാസ് എനിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഹര്‍ത്താലും ബന്ദും ഇല്ലാത്ത കേരളം സൃഷ്ടിക്കാന്‍ എനിക്ക് കൃഷ്‌ണദാസിന്റെ പിന്തുണ വേണം. കഴിഞ്ഞവര്‍ഷം 30 ഹര്‍ത്താല്‍ നടത്തിയ കൃഷ്‌ണദാസിന്റെ പാര്‍ട്ടിയ്‌ക്ക് ഈ വിഷയത്തില്‍ എന്നോടൊപ്പം നില്‍ക്കാന്‍ കഴിയുമോ അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications