സംസ്കാരം നിഷേധിച്ചു; വികാരിക്ക് പിഴ
കൊച്ചി: പള്ളി സെമിത്തേരിയില്‍ ശവസംസ്കാരം നിഷേധിച്ച ഇടവകയും വികാരയും രൂപതയും പരേതന്റെ ബന്ധുക്കള്‍ക്ക് പലിശ സഹിതം അരലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണമെന്ന് കോടതി വിധി.
പെരുമ്പടപ്പ് ചിലവന സി.എം വക്കച്ചന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊച്ചി അഡീഷണല്‍ മുന്‍സിഫ് കോടതിയുടെതാണ് വിധി.
തന്റെ സഹോദരന് പെരുമ്പടപ്പ് ചിലവന സി.എം ജോസഫിനെ പള്ളിവക സെമിത്തേരിയില്‍ അടക്കാനും സംസ്കാര ശുശ്രൂഷകള്‍ ചെയ്യാനും വിസമ്മതിച്ചതിനെതിരെ പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി വികാരി ഫാദര്‍ ജോപ്പി കൂട്ടുങ്കല്‍, അന്നത്തെ കൊച്ചി രൂപത ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ എന്നിവര്‍ക്കും സാന്താക്രൂസ് ഇടവകയ്ക്കും എതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
2007 ഓഗസ്റ്റ് 19ന് മരിച്ച ജോസഫിനെ പള്ളി സെമിത്തേരിയില്‍ സംസ്കരിയ്ക്കാന്‍ വികാരി അനുവദിച്ചില്ലെന്നാണ് ഹര്‍ജിയിലെ പരാതി.
കത്തോലിക്ക വിശ്വാസത്തില്‍ ജീവിയ്ക്കുന്നവരല്ല എന്നാരോപിച്ചാണ് വികാരി സംസ്കാര നിഷേധിച്ചത്. വികാരിയും വക്കച്ചനും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ അഭിപ്രായവ്യത്യാസമായിരുന്നു സംസ്കാരം നിഷേധിക്കാന്‍ കാരണമെന്ന് പരാതിക്കാരന് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെ വക്കച്ചനോ മറ്റു ബന്ധുക്കളോ ഭാവിയില്‍ ആവശ്യപ്പെടുന്നപക്ഷം പ്രാര്‍ത്ഥന നടത്തിക്കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications