Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പങ്കെടുക്കാത്തത് പ്രശ്നമാക്കുന്നില്ല: പിണറായി

കാസര്‍കോട്‌: നവകേരള യാത്രയില്‍ വി.എസ്‌ പങ്കെടുക്കുമോയെന്നത്‌ വലിയ പ്രശ്‌നമായി കാണുന്നില്ലെന്ന്‌ പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വി.എസ്‌ അച്യുതാനന്ദന്‍ നവകേരള യാത്രയില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണല്ലോയെന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ്‌ പിണറായി ഇങ്ങനെ പ്രതികരിച്ചത്‌.

നവകേരള യാത്രയില്‍ പങ്കെടുക്കുന്നതിനെപ്പറ്റി താന്‍ പാര്‍ട്ടിയോട്‌ പറഞ്ഞിട്ടുണ്ട്‌ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് വി.എസ്‌ പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടതെന്നും പിണറായി പറഞ്ഞു. ഇത്‌ എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ കോടതി നല്‍കിയ നോട്ടീസിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ നോട്ടീസ്‌ കിട്ടുമ്പോള്‍ കോടതിയില്‍ പറയാനുള്ളത്‌ കോടതിയില്‍ പറയാമെന്നാണ്‌ അദ്ദേഹം മറുപടി പറഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+