മോര്ഗന് സ്റ്റാന്‍ലി തൊഴില്‍ വെട്ടിക്കുറയ്ക്കുന്നു
ലണ്ടന്‍: സാമ്പത്തിക മാന്ദ്യം ബാധിച്ചതിനെത്തുടര്‍ന്ന് പ്രമുഖ ബാങ്കിങ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി തൊഴില്‍ വെട്ടിക്കുറയ്ക്കുന്നു.
കമ്പനിയിലെ മൊത്തം ജീവനക്കാരില്‍ നാലു ശതമാനത്തോളം പേരെ അതായത് 1800 പേരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനാണ് സ്ഥാപനം തീരുമാനിച്ചിരിക്കുന്നത്. ചെലവുചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും തൊഴില്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ബാങ്കിന്റെ ബാക്ക് ഓഫീസ് അനുബന്ധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും തൊഴില്‍ നഷ്ടപ്പെടുക. 2008ല്‍ മോര്ഗന് സ്റ്റാന്‍ലിയുടെ ലാഭം 170 കോടി ഡോളറായി കുറഞ്ഞു. 2007ലെ ലാഭം 320 കോടി ഡോളറായിരുന്നു.
സ്ഥാപനത്തിന്റെ ബാലന്‍സ് ഷീറ്റ് 1,00,000 കോടി ഡോളറില്‍ നിന്നും 65,000 കോടി ഡോളറായി കുറഞ്ഞിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ലോകത്താകമാനമുള്ള ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞ മാസങ്ങളിലായി ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.