ലാവലിന്‍ പിബിയില്‍
ദില്ലി: ലാവലിന്‍ കേസ് ഉയര്‍ത്തിവിട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോയോഗം തുടരുന്നു. ശനിയാഴ്‌ച രാവിലെ തുടങ്ങിയ യോഗം ഉച്ചഭക്ഷണത്തിനായി പിരിയുന്നതുവരെ ലാവലിന്‍ പ്രശ്‌നം തന്നെയാണ് ചര്‍ച്ചചെയ്‌തതെന്നാണ് സൂചന.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയുമാണ് ലാവലിന്‍ വിഷയം പിബിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വിഎസ് അച്യുതാനനന്ദന്റെയും പിണറായിയുടെയും നിലപാടുകള്‍ കാരാട്ട് പിബിയില്‍ അറിയിച്ചു.
ഉച്ചതിരിഞ്ഞ് മൂന്നരമുതല്‍ യോഗം വീണ്ടും ചേരും. വൈകീട്ട് ആറരമണിയോടെ യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പിണറായിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി പകരം മറ്റൊരു പിബി അംഗത്തെ ചുമതല ഏല്‍പ്പിക്കുക എന്ന നിലപാടില്‍ വിഎസ് ഉറച്ചുനില്‍ക്കുകയാണെന്നാണ് സൂചന.
രാവിലെതന്നെ എകെജി ഭവനിലെത്തിയ വിഎസ് കാരാട്ട്, യച്ചൂരി എന്നിവരുമായും മറ്റു പിബി അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. യോഗത്തിന്റെ പശ്ചാത്തലത്തില്‍ എകെജി ഭവന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications