Get Updates
Get notified of breaking news, exclusive insights, and must-see stories!

20000 പ്രവാസികള്‍ക്ക്‌ ജോലി നഷ്ടപ്പെട്ടു

ദില്ലി: ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ 20,000 പ്രവാസി ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട്‌ രാജ്യത്ത്‌ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇതാദ്യമായിട്ടാണ്‌ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ജോലിനഷ്ടപ്പെട്ട്‌ തിരിച്ചെത്തിയ പ്രവാസികളുടെ കണക്ക്‌ സര്‍ക്കാര്‍ പുറത്തുവിടുന്നത്‌. കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും പതിനാറായിരത്തിനും ഇരുപതിനായിരത്തിനുമിടയില്‍ ആളുകള്‍ക്ക്‌ ജോലിനഷ്ടപ്പെട്ടതായാണ്‌ വിവരമെന്ന്‌ രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ വ്യാഴാഴ്‌ച കേന്ദ്രപ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.

ചില തൊഴിലുടമകള്‍ തൊഴിലാളികളുടെ വിസ യഥാസമയം പുതുക്കി നല്‍കാതെ അനധികൃത കുടിയേറ്റക്കാരാക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആ രാജ്യങ്ങളുമായി ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ രാജ്യത്‌്‌ പത്തുലക്ഷത്തിലധികം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടതായാണ്‌ അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

ജോലി നഷ്ടപ്പെട്ട്‌ തിരിച്ചെത്തുന്ന പ്രവാസികളില്‍ മലയാളികളുടെ എണ്ണവും കുറവല്ല. ഇക്കാര്യം പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രവാസികള്‍ ജോലിനഷ്ടപ്പെട്ട്‌ തിരിച്ചെത്തുന്നത്‌ കേരളം പോലുള്ള സംസ്ഥാനങ്ങളെ തീര്‍ത്തും ദോഷകരമായിട്ടായിരിക്കും ബാധിയ്‌ക്കുക.

ഇതിനിടെ ലോക്‌സഭയുടെ അവസാനദിവസമായിരുന്ന വ്യാഴാഴ്‌ച എമിഗ്രേഷന്‍ ബില്‍ അവതരിപ്പിക്കാനുള്ള വയലാര്‍ രവിയുടെ ശ്രമം പരാജയപ്പെട്ടു. എമിഗ്രേഷന്‍ ആക്ട്‌ ഭേദഗതി ചെയ്‌തുകൊണ്ടുള്ള ബില്‍ സഭയുടെ അവസാന ദിനത്തിലെങ്കിലും അവതരിപ്പിക്കാനുള്ള ശ്രമം ബിജെപിയും സിപിഎമ്മുംചേര്‍ന്നാണ്‌ അട്ടിമറിച്ചത്‌.

ബില്‍ അവതരിപ്പിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന്‌ നിരാശനായാണ്‌ രവി സഭവിട്ടത്‌. തന്റെ മൂന്നുവര്‍ഷത്തെ പ്രയത്‌നമാണ്‌ പാഴായതെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+