Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലി: എയര്‍ ഹോസ്‌റ്റസ്‌ ആത്മഹത്യചെയ്‌തു

മുംബൈ: പുകവലിയ്‌ക്കുന്നതിനെച്ചൊല്ലി കാമുകനുമായുണ്ടായ തര്‍ക്കത്തിനിടെ എയര്‍ ഹോസ്‌റ്റസ്‌ ഫ്‌ളാറ്റില്‍ നിന്നും ചാടി മരിച്ചു.

ജെറ്റ്‌ എയര്‍വെയ്‌സിലെ എയര്‍ ഹോസ്‌റ്റസായ അനുപമാ ആചാര്യ(20)യാണ്‌ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്‌. സിഗരറ്റ്‌ വലിക്കാന്‍ കാമുകന്‍ സമ്മതിക്കാത്തതില്‍ ക്രുദ്ധയായാണത്രേ അനുപമ ആത്മഹത്യ ചെയ്‌തത്‌.

ഇതല്ല ജോലിയിലെ ചില പ്രശ്‌നങ്ങളാണ്‌ അനുപമയുടെ ആത്മഹത്യയ്‌ക്കു കാരണമെന്നും പറയുന്നുണ്ട്‌. അനുപമയും ജെറ്റ്‌ എയര്‍വെയ്‌സിലെതന്നെ പൈലറ്റായ സമര്‍ യെജുര്‍വേദിയും കുറേനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം ഏതാണ്ട് തീരുമാനിക്കുകയും ചെയ്‌തതാണ്‌.

കഴിഞ്ഞ ദിവസം മുംബൈ-ഗോവ ഫ്‌ളൈറ്റില്‍ ഡ്യൂട്ടിയുണ്ടായിരുന്ന അനുപമയ്‌ക്ക്‌ താമസിച്ചു വന്നതിനാല്‍ ഫ്‌ളൈറ്റില്‍ കയറാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന്‌ അനുപമ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവത്രേ. മുതിര്‍ന്ന ഓഫീസര്‍മാര്‍ ഇതിനെച്ചൊല്ലി അനുമപയെ താക്കീത്‌ ചെയ്യുമെന്ന്‌ അവര്‍ ഭയന്നിരുന്നതായും സമര്‍ പൊലീസിനോട്‌ പറഞ്ഞു.

എന്തോ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞാണത്രേ അനുപമ സമര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയത്‌. മദ്യപിച്ചതിന്‌ ശേഷം അനുപമ സിഗരറ്റു വലിക്കാന്‍ശ്രമിച്ചപ്പോള്‍ സമര്‍ അത്‌ വിലക്കി. തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

മാനസികസംഘര്‍ഷത്തിലായിരുന്ന അനുപമ സമറുമായി വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്ന്‌ അഞ്ചാം നിലയില്‍ നിന്നും താഴേയ്‌ക്ക്‌ ചാടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അനുപമയുടെ കുടുംബം ബാംഗ്ലൂരിലാണ്‌ താമസിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+