ഗോര്‍ബച്ചേവ് ചലനങ്ങളുണ്ടാക്കിയിട്ടില്ല: പിണറായി
തിരുവനന്തപുരം: ഗോര്‍ബച്ചോവിന്റെ നയങ്ങള്‍ സിപിഎമ്മില്‍ ചലനങ്ങളുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്‍.
ഇടതുമുന്നണി തകരുകയാണെന്ന് ആരും കരുതേണ്ടെന്നും. തികഞ്ഞ കരുത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്‌മരണം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോവിയറ്റ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അംഗീകാരമുണ്ടെന്നായിരുന്നു ഒരിക്കല്‍ സിപിഐ പറഞ്ഞിരുന്നത്.
എന്നാല്‍ സോവിയറ്റ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുള്‍പ്പെടെയുള്ളവര്‍ സിപിഎം നിലപാടാണ് ശരിയെന്ന് പിന്നീട് അംഗീകരിച്ചു. ജനങ്ങളുടെ അംഗീകാരത്തിനാണ് സിപിഎം എന്നും ശ്രമിച്ചത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
1965ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സിപിഐയെ സിപിഎം സഹായിച്ചു, മൂന്നു സീറ്റുകളില്‍ സിപിഎമ്മിന്റെ വോട്ടാണ് ജയം തീരുമാനിച്ചത്- അദ്ദേഹം പറഞ്ഞു.
പ്രസംഗത്തില്‍ ഇതിന് മുമ്പ് ഗോര്‍ബച്ചേവുമാരെ സൂക്ഷിക്കണമെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനെതിരെയും പിണറായി പ്രതികരിച്ചു.
സാമ്രാജ്യത്തിന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്ന നേതാവായി ഗോര്‍ബച്ചേവ് മാറി. മാര്‍ക്‌സിസം ലെനിനിസത്തില്‍ ചെറിയ തോതില്‍ വെള്ളം ചേര്‍ക്കുന്നതുപോലും ഇഎംഎസ് തിരിച്ചറിഞ്ഞിരുന്നു.
രാജ്യത്തന്റെ മുന്നേറ്റത്തിന് സിപിഎം ഒട്ടേറെ സംഭാവങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഇതില്‍ ഇഎംഎസിന്റെ സംഭാവനകള്‍ നിസ്‌തുലമാണ്. മൂന്നാം മുന്നണി പ്രസ്‌താനവുമയി ബന്ധപ്പെട്ട് ഐക്യമുന്നണി എന്ന ആശയം തന്നെ ആവിഷ്‌കരിച്ചതിന് പിന്നില്‍ ഇഎംഎസും സിപിഎമ്മുമായിരുന്നു- പിണറായി പറഞ്ഞു.












Click it and Unblock the Notifications