താലിബാന്‍കാര്‍ ഇന്ത്യയിലെത്തിയെന്ന് റിപ്പോര്‍ട്ട്
ദില്ലി: താലിബാന്‍ ഭീകരര്‍ ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനാംഗങ്ങളാണ് താലിബാന്‍ അംഗങ്ങള്‍ക്ക് ഇന്ത്യയിലേയ്‌ക്ക് കടക്കാന്‍ സഹായം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഷ്‌കര്‍ ഇ തൊയ്‌ബ പ്രവര്‍ത്തകരുടെ റേഡിയോ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നാണ് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഇരുപത്തിയാറു പേരടങ്ങുന്ന താലിബാന്‍ സംഘം കശ്‌മീരിലെ കുപ് വാരയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
ഗുറേസ് മേഖലയില്‍ മാര്‍ച്ച് 26നാണത്രേ ഇവര്‍ നുഴഞ്ഞുകയറിയത്. ഇരുപത്തിയാറുപേരുണ്ടെന്നാണ് പറയുന്നതെങ്കിലും മുപ്പത്തിയഞ്ചോളം പേര്‍ സംഘത്തില്‍ ഉള്ളതായി സംശയമുണ്ടെന്നും ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുറേസില്‍ ഫെബ്രുവരി 26ന് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. വിമാനറാഞ്ചലിന് വരെ പരിശീലനം ലഭിച്ച തീവ്രവാദികളും വനിതാ ചാവേറുകളും രാജ്യത്തേയ്‌ക്ക് കടക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് താലിബാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അത് അട്ടിമറിക്കാന്‍ ഭീകരസംഘടനകള്‍ ആവതും ശ്രമിക്കുമെന്ന കണക്കുകൂട്ടലില്‍ രാജ്യത്തെ തന്ത്രപ്രധാന സ്‌്‌ഥലങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും നിരന്തരമായ തീവ്രവാദ ഭീഷണി സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്‌ക്കുകയാണ്. ഒപ്പം ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയും ചെയ്യുന്നു.












Click it and Unblock the Notifications