Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തിന്റെ നിയന്ത്രണം എന്റെ: കയ്യില്‍ സര്‍ദാരി

ഇസ്ലാമബാദ്‌: രാജ്യത്തെ മുഴുവന്‍ മദ്രസകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‌ പാക്കിസ്‌ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി.

വിദ്യാര്‍ത്ഥികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്‌ക്കു തിരിയാതിരിക്കാനും ആധുനികവും മതപരവുമായ വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കുന്നതിന്‌ വേണ്ടിയാണ്‌ മദ്രസകള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്രസകള്‍ സര്‍ക്കാറിന്‌ കീഴില്‍ കൊണ്ടുവന്നശേഷം അവയെ ഉടച്ചുവാര്‍ക്കും. വരും തലമുറയ്‌ക്കു സമാധാനപരമായി ജീവിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും- അമേരിക്കയിലെ എന്‍ബിസി ന്യൂസ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സര്‍ദാരി ഇക്കാര്യം പറഞ്ഞത്‌.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും പാകിസ്‌താന്‍ ചാരസംഘടനയായ ഐഎസ്‌ഐയും ചേര്‍ന്നാണ്‌ താലിബാനെ സൃഷ്ടിച്ചതെന്ന്‌ സര്‍ദാരി കുറ്റപ്പെടുത്തി.

പര്‍വേസ്‌ മുഷറഫിന്റെ പട്ടാളഭരണത്തെ പിന്തുണച്ച അമേരിക്കന്‍ നയത്തെ വിമര്‍ശിച്ച സര്‍ദാരി പാക്‌ സൈന്യവും ഐഎസ്‌ഐയും ഇപ്പോഴും താലിബാനെ പിന്തുണയ്‌ക്കുന്നുണ്ടെന്ന അമേരിക്കന്‍ പ്രസ്‌താവനയോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു.

സൈന്യത്തിന്‌ സര്‍ക്കാറിന്‌ മേല്‍ സ്വാധീനം ഇല്ല. സൈന്യം അടക്കം രാജ്യത്തെ എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം എനിക്കുതന്നെയാണ്‌. പാര്‍ലമെന്റ്‌ രൂപത്തിലുള്ള സര്‍ക്കാറാണ്‌ പാകിസ്‌താനിലേത്‌. ഞാന്‍ പാര്‍ലമെന്റ്‌ ഉല്‍പ്പന്നമാണ്‌- സര്‍ദാരി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+