Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി: വൈറസ്‌ ശക്തിയാര്‍ജ്ജിക്കുന്നു?

ആലുവ: എച്ച്‌1എന്‍1 രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്ന്‌ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ താലൂക്ക്‌ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ മൂന്നു പേരെയും നിരീക്ഷണത്തില്‍ വച്ചുകൊണ്ടിരിക്കുകയാണ്‌. ഇവരുടെ തൊണ്ടയില്‍ നിന്നെടുത്ത സ്രവം ദില്ലിയിലേക്ക്‌ വിദഗ്‌്‌ധ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.

ശനിയാഴ്‌ച രാവിലെ ഏഴു മണിക്കാണ്‌ ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്‌. അമേരിക്കയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശി, കാനഡയില്‍ നിന്നെത്തിയ പടമുകള്‍ സ്വദേശി, ഖത്തറില്‍ നിന്നെത്തിയ ഹരിപ്പാട്‌ സ്വദേശി എന്നിവര്‍ക്കാണ്‌ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്‌.

അതിനിടെ തമിഴ്‌നാട്ടില്‍ എച്ച്‌1എന്‍1 ബാധിച്ച്‌ കഴിയുന്ന യുവാവിന്‌ ചികിത്സ നല്‌കിയിട്ടും പനി മാറാത്തത്‌ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌. രോഗമുണ്ടെന്ന്‌ കണ്ടെത്തിയതിന്‌ ശേഷം 29കാരനായ യുവാവിന്‌ രണ്ടാഴ്‌ചയോളം മരുന്ന്‌ നല്‌കിയിട്ടും രോഗത്തിന്‌ ശമനമുണ്ടായിട്ടില്ല. എച്ച്‌1എന്‍1 പനിയ്‌ക്ക്‌ നല്‌കുന്ന ടമിഫ്‌ളൂ മരുന്ന്‌ നല്‌കിയിട്ടും രോഗം മാറാത്തത്‌ പനി പരത്തുന്ന എച്ച്‌1എന്‍1 വൈറസ്‌ മരുന്നിനെതിരെ പ്രതിരോധശേഷി നേടിയത്‌ കൊണ്ടാണെന്ന്‌ ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

ലോകത്തെമ്പാടുമായി 60,000 ത്തിലധികം പേര്‍ക്ക്‌ രോഗബാധയുണ്ടെന്ന്‌ ലോകാരോഗ്യ സംഘടന തന്നെ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്‌ പന്നിപ്പനി വൈറസ്‌ പുതിയ ശേഷിയാര്‍ജ്ജിയ്‌ക്കുകയാണെന്ന ആശങ്ക ഉയര്‍ന്നിരിയ്‌ക്കുന്നത്‌. കേരളത്തില്‍ വൈറസ്‌ ബാധ കണ്ടെത്തിയ 4 പേരടക്കം ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 120 ഓളമായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+