കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2009 ബജറ്റ്‌ - വില കൂടുന്നതും കുറയുന്നതും

  • By Staff
Google Oneindia Malayalam News

ദില്ലി: നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത മൊബൈലിന്റെയും ജീവന്‍രക്ഷാ മരുന്നുകളുടെയും വിലയില്‍ കുറവ്‌ വരുന്ന തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ്‌ ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച ബജറ്റിലുള്ളത്‌.

ഇറക്കുമതി തീരുവയില്‍ ഇളവ്‌ വരുത്തിയതാണ്‌ മൊബൈല്‍ ഫോണിന്‌ വില കുറയാന്‍ കാരണം. ടെലികോം മേഖലയുടെ വളര്‍ച്ചയുടെ വേഗം വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഈ നടപടി സഹായകമാവുമെന്നാണ്‌ കരുതപ്പെടുന്നു. ചെരിപ്പുകള്‍, പ്രകൃതിദത്ത ഇന്ധനം, കോട്ടണ്‍ തുണിത്തരങ്ങള്‍ എന്നിവയുടെ വിലയും കുറയും.

ഭക്ഷ്യസാധനങ്ങള്‍ പ്രഷര്‍ കുക്കര്‍ തുടങ്ങിയവയുടെ വിലയില്‍ മാറ്റമുണ്ടാവില്ല. ബ്രാന്‍ഡഡ്‌ ആഭരണള്‍ക്കും വില വ്യത്യാസം ഉണ്ടാവില്ല. അതേ സമയം ആഭരണങ്ങളല്ലാത്ത, സ്വര്‍ണം, വെള്ളി (നാണയങ്ങള്‍, പ്രതിമകള്‍) തുടങ്ങിയവയുടെയെല്ലാം വില വര്‍ദ്ധിയ്‌ക്കും. സെറ്റ്‌ ടോപ്പ്‌ ബോക്‌സിന്റെ വില വര്‍ദ്ധിയ്‌ക്കുന്നത്‌ ഡിടിഎച്ച്‌ മേഖലയ്‌ക്ക്‌ തിരിച്ചടിയാവുമെന്ന്‌ കരുതപ്പെടുന്നു

വില കൂടുന്ന സാധനങ്ങളും സേവനങ്ങളും

1 സെറ്റ്‌ ടോപ്‌ ബോക്‌സ്‌(5 % കസ്റ്റംസ്‌ നികുതി ഏര്‍പ്പെടുത്തി)
2 ആഭരണങ്ങള്‍ ഒഴികെയുള്ള സ്വര്‍ണ്ണം വെള്ളി ഉല്‍പ്പന്നങ്ങള്‍
3 കോസ്‌മെറ്റിക്‌ സര്‍ജറി

വില കുറയുന്നവ

1 മൊബൈല്‍ ഫോണ്‍ (ഇറക്കുമതി തീരുവ കുറച്ചു)
2 ക്യാന്‍സര്‍, ഹൃദ്‌ രോഗം, വൃക്ക രോഗങ്ങള്‍ എന്നിങ്ങനെ പത്തോളം ജീവന്‍ രക്ഷാ മരുന്നുകള്‍
3 സ്‌പോര്‍ട്‌സ്‌ -തുകല്‍ സാധനങ്ങള്‍
4 സോഫ്‌റ്റ്‌ വെയറുകള്‍
5 കമ്പ്യൂട്ടര്‍ മോണിറ്റര്‍
6 ബയോ ഡീസല്‍
7 കോട്ടന്‍ തുണിത്തരങ്ങള്‍ (എക്‌സൈസ്‌ ഡ്യൂട്ടി കുറച്ചു)
8. സെറ്റടോപ്പ്‌ പാനല്‍
9 എല്‍സിഡി ടിവി കസ്റ്റംസ്‌ ഡ്യൂട്ടി 5 ശതമാനം കുറച്ചു
10 ചെരുപ്പുകള്‍
11 പെട്രോള്‍ ട്രക്കുകള്‍
12 മെഡിയ്‌ക്കല്‍ ഉപകരണങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X