കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്‌ വ്യാജ മദ്യദുരന്തം: മരണം 102

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്‌: ഗുജറാത്തിലെ അഹമ്മദാബാദ്‌ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. നൂറിലേറെ പേര്‍ ഇപ്പോഴും ചികിത്സയിലാണ്‌. ഇതില്‍ പലരുടെയും സ്ഥിതി അതീവഗുരുതരമാണ്‌. ജുഡീഷ്യല്‍ അന്വേഷണത്തിന്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ഉത്തരവിട്ടിട്ടുണ്ട്‌.

സമ്പൂര്‍ണ മദ്യനിരോധനം നിലവിലുളള ഗുജറാത്തില്‍ ഞായറാഴ്‌ചയാണ്‌ ദുരന്തമുണ്ടായത്‌. തൊഴിലാളികളും ചേരിനിവാസികളുമാണ്‌ മരിച്ചവരിലധികവും. ഇതേ തുടര്‍ന്ന്‌ നടത്തിയ വ്യാപകമായ റെയ്‌ഡില്‍ 450 ഓളം വ്യാജവാറ്റുകാരെ പോലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌.

മദ്യദുരന്തം ഗുജറാത്ത്‌ രാഷ്ട്രീയത്തെയും ഇളക്കിമറിയ്‌ക്കുകയാണ്‌. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജിവെയ്‌ക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നിയമസഭയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മരണസംഖ്യ കുറച്ച്‌ കാണിയ്‌ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

രാഷ്ട്രപിതാവ്‌ മഹാത്മഗാന്ധിയോടുള്ള ആദരവ്‌ പ്രകടിപ്പിയ്‌ക്കാനായി 1960 മുതല്‌ക്കാണ്‌ ഗുജറാത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്‌. നിരോധനം പ്രാബല്യത്തിലായതോടെ സംസ്ഥാനം വന്‍ വ്യാജമദ്യമാഫിയ വേരുറപ്പിച്ചു.

1977നും 1989നും ഇടയില്‍ ഉണ്ടായ വ്യാജ മദ്യദുരന്തങ്ങളില്‍ 500ലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത്‌ പ്രതിപക്ഷത്തിരുന്ന ബിജെപി കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനിരോധനം ഫലപ്രദമല്ലെന്ന്‌ ആരോപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X