രാഘവന് വധശ്രമക്കേസ്: പ്രതികളെ വെറുതെവിട്ടു
തലശ്ശേരി: മുന്‍ മന്ത്രിയും സിഎംപി നേതാവുമായ എംവി രാഘവനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിട്ട 25 പ്രതികളെയും വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
1994 നവംബര്‍ 25ന് കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ശാഖയുടെ ഉദ്ഘാടനത്തിന് എത്തിയ സഹകരണവകുപ്പുമന്ത്രി എംവി രാഘവനെ കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ വച്ച് സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എത്തി വധിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു കേസ്.
പൊലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട ഈ കേസില്‍ തലശ്ശേരി എ.എസ്.പിയായിരുന്ന രവതാ ചന്ദ്രശേഖറുടെ മൊഴിപ്രകാരമാണ് പൊലീസ് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയത്.പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരടക്കം 88 പ്രതികളാണ് കേസിലുളളത്.
സിപിഎംനേതാവ് എം സുരേന്ദ്രന് ഉള്‍പ്പെടെ 25 പ്രതികള്‍ വിചാരണവേളയില്‍ കോടതിയില്‍ ഹാജരായി. സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജനടക്കം 60 പ്രതികളെ ഇനിയും വിസ്തരിക്കേണ്ടതുണ്ട്.ഇവരുടെ വിചാരണ തുടരുമെന്ന് കോടതി അറിയിച്ചു. എംവി.രാഘവനുള്‍പ്പെടെ 53 സാക്ഷികളെ വിസ്തരിച്ചു.
കോടതി വിധി പ്രതീക്ഷിച്ചിരുന്നതാണെന്ന് എം.വി.രാഘവന് പറഞ്ഞു. സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് സാക്ഷികളെ നിര്‍ബന്ധിച്ച് കൂറുമാറ്റിച്ചകേസില് നീതി പ്രതീക്ഷിച്ചിരുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications