Get Updates
Get notified of breaking news, exclusive insights, and must-see stories!

എംവി രാഘവന്‍ വധശ്രമക്കേസ്‌: വിധി വെള്ളിയാഴ്‌ച

തലശേരി: മുന്‍ മന്ത്രിയും സിഎംപി നേതാവുമായ എംവി രാഘവനെ വധിയ്‌ക്കാന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി സെഷന്‍സ്‌ കോടതി വെള്ളിയാഴ്‌ച വിധി പറയും. ജൂലായ്‌ 8ന്‌ പറയേണ്ടിയിരുന്ന വിധി തലശ്ശേരി അസി. സെഷന്‍സ്‌ ജഡ്‌ജ്‌ എ ഹാരിസ്‌ ബുധനാഴ്‌ചത്തേക്ക്‌ മാറ്റി വയ്‌ക്കുകയായിരുന്നു.

1994 നവംബര്‍ 25ന്‌ കൂത്തുപറമ്പ്‌ കോപ്പറേറ്റീവ്‌ ബാങ്കിന്റെ ഉദ്‌ഘാടനത്തിനെത്തിയ സഹകരണവകുപ്പ്‌ മന്ത്രി എംവി രാഘവനെ നൂറുക്കണക്കിന്‌ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്‌.

സിപിഎം നേതാക്കളായ എംവി ജയരാജന്‍, എം സുരേന്ദ്രന്‍ പോലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട്‌ പേരുള്‍പ്പെടെ കേസില്‍ 88 പ്രതികളാണ്‌ ഉള്ളത്‌. കേസിലെ വാദം ഈ മാസം ഒന്നിനു പൂര്‍ത്തിയായിരുന്നു.

കൂത്തുപറമ്പ്‌ ടൗണ്‍ ഹാളിനു മുന്‍പില്‍ വച്ചു ഉണ്ടായ അക്രമത്തില്‍ മന്ത്രിക്കും പൊലീസുകാര്‍ക്കും പരുക്കേറ്റുവെന്നായിരുന്നു വാദിഭാഗത്തിന്റെ ആരോപണം. സംഭവം നടക്കുന്ന സമയത്ത്‌ തലശ്ശേരി എസ്‌പിയായിരുന്ന റവതാ ചന്ദ്രശേഖറുടെ മൊഴിപ്രകാരമാണ്‌ പോലീസ്‌ പ്രഥമവിവര റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

എന്നാല്‍ മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്‌ വെടിവയ്‌ക്കുകയായിരുന്നുവെന്ന്‌ പ്രതിഭാഗം വാദിച്ചു. വെടിവയ്‌പ്പില്‍ അഞ്ചു പേര്‍ മരിച്ചതായും ഈ കേസ്‌ കോടതിയിലാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+