കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക്‌ പോലും രക്ഷയില്ലെന്ന്‌ ഉമ്മന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പോലും ഭീഷണിയുള്ള സാഹചര്യമാണ്‌ സംസ്ഥാനത്ത്‌ നിലവിലുള്ളതെന്ന്‌ ഉമ്മന്‍ ചാണ്ടി. സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിരിയ്‌ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്‌ ആരോപിച്ചു.

അമ്പലപ്പുഴ സംഭവത്തില്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയതിന്‌ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്‌.

ഇത്തരത്തിലാണ്‌ കാര്യങ്ങളുടെ പോക്കെങ്കില്‍ ഭീഷണി നീളുന്നത്‌ മുഖ്യമന്ത്രിയിലേക്കാണ്‌. ഗവര്‍ണ്ണറുടെ സുരക്ഷയ്‌ക്കും ഭീഷണിയുണ്ട്‌. പാര്‍ട്ടിയിലെ പ്രശ്‌നത്തിന്റെ പേരില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തെ അക്രമം നടത്താന്‍ കയറൂരി വിട്ടിരിയ്‌ക്കുകയാണ്‌. അമ്പലപ്പുഴയില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം വിഎസിനെ അനുകൂലിയ്‌ക്കുന്നവര്‍ക്കെതിരെ അക്രമം നടക്കുകയാണ്‌. മുഖ്യമന്ത്രിയുടെ അനുയായികള്‍ക്ക്‌ സംസ്ഥാനത്ത്‌ രക്ഷയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ ഇവിടെ രക്ഷ കിട്ടുകയെന്നും ചാണ്ടി ചോദിച്ചു.

അക്രമം നടക്കുമ്പോള്‍ പോലീസ്‌ നോക്കി നില്‍ക്കുകയാണ്‌. അച്ചടക്ക നടപടിയും മറ്റും സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണ്‌. അതില്‍ പ്രതിപക്ഷം ഇടപെടുന്നില്ല. എന്നാല്‍ അഴിമതിക്കാരന്‍ അകത്തും അതിനെതിരെ പ്രതികരിച്ചയാള്‍ പുറത്തുമായതെങ്ങനെയെന്ന്‌ സിപിഎമ്മിന്‌ പറയേണ്ടി വരും.

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്‌ പ്രതിപക്ഷത്തിന്റെ അംഗീകാരത്തോടെയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെടുന്ന ചര്‍ച്ചകള്‍ക്കൊന്നും ഭരണപക്ഷം തയ്യാറാകുന്നില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്‌ ഏറ്റവും അധികം സഹായകമായ സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‌ ഇതൊന്നും ആലോചിയ്‌ക്കാന്‍ നേരമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X