കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

28/11: ലഷ്‌കറിന്‌ പങ്കുണ്ടെന്ന്‌ പാകിസ്ഥാന്‍

  • By Staff
Google Oneindia Malayalam News

ഇസ്‌ലാമാബാദ്‌: മുംബൈ താജ് ഹോട്ടല്‍ ആക്രമണത്തില്‍ തീവ്രവാദി സംഘടനയായ ലഷ്‌കര്‍-ഇ-തോയ്‌ബയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ പാകിസ്‌താന്‍ ഔദ്യോഗികമായി സമ്മതിച്ചു.

2008 നവംബര്‍ 26ന്‌ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്ഥാന്‍ നല്‍കിയ 36 പേജ് തെളിവുകളിലാണ് ഈ സുപ്രധാന സമ്മതം ഉള്ളത്.

ലഷ്‌കര്‍-ഇ-തോയ്‌ബ തലവന്‍ സക്കി ഉര്‍ റഹ്‌ മാന്‍ ലഖ്‌വിയാണ്‌ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നും പാകിസ്ഥാന്‍ ഈ രേഖയില്‍ സമ്മതിയ്ക്കുന്നുണ്ട്. മുംബൈ ആക്രമണ കേസില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന അജമല്‍ അമിര്‍ കസബും പാകിസ്ഥാനിയാണെന്ന് രേഖയില്‍ സമ്മതിയ്ക്കുന്നുണ്ട്. ഇതാദ്യമായാണ് പാകിസ്ഥാന്‍ ഈ വിവരങ്ങള്‍ സമ്മതിയ്ക്കുന്നത്. എന്നാല്‍ ഇതുവരെയുള്ള പാകിസ്ഥാന്റെ നിലപാടനുസരിച്ച് ഇത് എപ്പോഴാണ് മാറ്റിപറയുകയെന്ന് പറയാനാവില്ല. എന്നാല്‍ ഇത്തവണ വെറും വാക്കല്ല പകരം എഴുതി തന്ന രേഖയിലാണ് ഈ സമ്മതമെന്നത് ഇന്ത്യയ്ക്ക് സഹായകമാണ്.

ഈ സമ്മതമാണത്രെ ഈജിപ്തിലെ ഷരം എല്‍ ഷേഖില്‍ നടന്ന ചേരിചേരാ സമ്മേളനത്തില്‍ ഇന്ത്യ പാകിസ്ഥാനുമായി കൂടുതല്‍ അനുനയ സമീപനം സ്വീകരിയ്ക്കാന്‍ കാരണമായത്.

സരാര്‍ ഷാ, കസബ് തുടങ്ങി എല്ലാ പ്രതികളെക്കുറിച്ചും കാര്യമായ വിവരങ്ങളാണ് പാകിസ്ഥാന്‍ ഇതാദ്യമായി ഇന്ത്യയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.

എന്നാല്‍ ലഷ്കര്‍ എന്ന സംഘടനയ്ക്ക് പാകിസ്ഥാനിലെ മറ്റ് സംഘടനകളുമായി ഒന്നും കാര്യമായി ബന്ധമില്ലെന്നും രേഖ പറയുന്നു. ഈ സംഘടനയ്ക്ക് ഇപ്പോള്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്.
ഇത്തരത്തിലുള്ള ഒരു രേഖ പാകിസ്ഥാന്‍ നല്‍കാന്‍ തയ്യാറായതിനാലാണ് ഇന്ത്യ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായി ചേര്‍ന്ന് ചേരിചേരാ ഉച്ചകോടിയ്കിടയില്‍ ഒരു പ്രഖ്യാപനത്തിന് തയാറായതെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X