കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ്‌ ആലിമിനെ വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ പ്രധാന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയും കോഴിക്കോട്‌ ബോംബ്‌ സ്‌ഫോടനത്തിലെ മുഖ്യ പ്രതികളിലൊരാളുമായ മുഹമ്മദ്‌ ആലിമിനെ വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന്‌ കസ്‌റ്റഡിയില്‍ വിട്ടുകിട്ടുന്നതിന്‌ പോലീസ്‌ അപേക്ഷ നല്‌കും. ആലിമിനെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു പേരെ കൂടി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്‌.

കോഴിക്കോട്‌ സ്‌ഫോടനത്തിന്റെ ആസൂത്രണവും സ്‌ഫോടനം നടത്താനുപയോഗിച്ച ബോംബും നിര്‍മ്മിച്ചത്‌ കണ്ണൂര്‍ പാനൂര്‍ സ്വദേശിയും മദ്രസ അധ്യാപകനുമായ അസറിന്റെ ഓഫീസില്‍ വച്ചാണെന്ന്‌ ആലിം പോലീസിന്‌ മൊഴി നല്‌കിയിട്ടുണ്ട്‌.

കോഴിക്കോട്‌ സ്‌ഫോടനം നടത്തിയതില്‍ താനുള്‍പ്പെടെയുള്ള 5 പേരുടെ പങ്കിനെക്കുറിച്ച്‌ ആലിം പോലീസിനോട്‌ വെളിപ്പെടുത്തി. തടിയന്റവിട നസീര്‍, അസര്‍, ഷഹാത്ത്‌ എന്നിവരുടെ പേരുകളാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തിലേയ്‌ക്കും മറ്റും പണമൊഴുക്കുന്നത്‌ ഭീകര സംഘടവനയായ ലഷ്‌കര്‍ ഇ തോയിബയാണെന്ന്‌ അബ്‌ദുള്‍ ആലിം പോലീസിനോട്‌ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

ദക്ഷിണേന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ലഷ്‌കര്‍ ഇ തോയിബയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരുന്ന നസീറിന്റെ കൂടെ താന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‌ ചോദ്യം ചെയ്യലില്‍ ആലിം പോലീസിനോട്‌ സമ്മതിച്ചു. നസീറും നാല്‌ കൂട്ടാളികളും ഇപ്പോള്‍ പാക്കിസ്ഥാനിലാണെന്ന്‌ ഇയാളില്‍ നിന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ ലഷ്‌കറാണ്‌ അഭയം നല്‍കുന്നത്‌.
2004 ന്‌ ശേഷമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ആലിം നസീറിനൊപ്പമുണ്‌ ടായിരുന്നു. ഭീകര സംഘടനയിലേയ്‌ക്ക്‌ ഒരാളെ റിക്രൂട്ട്‌ ചെയ്യുമ്പോള്‍ നസീറിന്‌ രണ്‌ ട്‌ ലക്ഷം രൂപയാണ്‌ ലഭിയ്‌ക്കുക.

ബുധനാഴ്‌ചയാണ്‌ കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ്‌ അബ്‌ദുള്‍ ആലിമിനെ കൊച്ചിയില്‍ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ പോലീസിന്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. . അബ്‌ദുള്‍ ആലിം 1995-98 കാലത്ത്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിയ്‌ക്കൊപ്പം ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

ബാംഗ്ലൂര്‍ സ്‌ഫോടനത്തിലെ മുഖ്യപ്രതി സൈനുദ്ദീനുമായി ചേര്‍ന്നാണ്‌ കോഴിക്കോട്‌ സ്‌ഫോടനം ആസൂത്രണം ചെയ്‌തതെന്നും ഇയാള്‍ പോലീസിനോട്‌ വെളിപ്പെടുത്തിയതായാണ്‌ സൂചന. അടുത്തിടെ എറണാകുളം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഇവര്‍ക്കുള്ള പങ്ക്‌ തള്ളിക്കളയാനാവില്ലെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X