നൂറ്റാണ്ടിലെ തിരയിളക്കത്തിന് മുംബൈ സാക്ഷിയായി
മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ തിരയിളക്കത്തിന് മുംബൈ നഗരം സാക്ഷിയായി. 5.5 മീറ്റര്‍ ഉയരമുള്ളതിരമാലകളാണ് അടിച്ചത്.
ഗേറ്റ് വേ ഓഫ് ഇന്ത്യ, വര്‍ളി, മറൈന്‍ ഡ്രൈവ്, ജൂഹു, എന്നിവിടങ്ങളില്‍ വ്യാഴാഴ്‌ച തന്നെ 4.85 മീറ്റര്‍ മുതല്‍ 5.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിച്ചിരുന്നു.
വന്‍ തിരമാലകള്‍ അടിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തീരദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
2005 ജൂലൈ 7ന് 4.48 മീറ്റര്‍ ഉയരത്തില്‍ അടിച്ച തിരമാലയില്‍ 1000 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. അന്ന് 15000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്‌തിരുന്നു.
വെള്ളിയാഴ്‌ചത്തെ വന്‍ തിരകള്‍ സുരക്ഷിത അകലത്തില്‍ നിന്നും വീക്ഷിക്കാനായി തീരപ്രദേശങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മഴ മാറിനിന്നത് വേലിയേറ്റത്തിന്റെ രൂക്ഷത കുറച്ചു.












Click it and Unblock the Notifications