കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി രാജിയ്‌ക്കൊരുങ്ങുന്നുവെന്ന്‌ അഭ്യൂഹം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: ഇരുമുന്നണികളിലും ഇടം കിട്ടാത്ത എന്‍സിപിയില്‍ നിന്നും കെ മുരളീധരന്‍ ചുവടുമാറ്റാനൊരുങ്ങുന്നു. കോണ്‍ഗ്രസ്‌ പ്രവേശനം ആഗ്രഹിച്ച്‌ മുരളി എന്‍സിപിയില്‍ നിന്നും രാജിവയ്‌ക്കാനൊരുങ്ങുകയാണെന്നാണ്‌ സൂചന.

ഇതോടെ സംസ്ഥാനത്ത്‌ എന്‍സിപി പിളര്‍പ്പിലേയ്‌ക്ക്‌ നീങ്ങുകയാണെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. ഇരുമുന്നണികളിലും ഇടം കിട്ടാതെ നാലു വര്‍ഷമായി സംസ്ഥാനത്തെ എന്‍സിപി ഘടകം അനിശ്ചിതത്വത്തിലാണ്‌. ഇങ്ങനെ തുടരുന്നത്‌ രാഷ്ട്രീയഭാവിയ്‌ക്ക്‌ നല്ലതല്ലെന്ന്‌ കണ്ടാണ്‌ മുരളി വീണ്ടും ചുവടുമാറ്റത്തിനൊരുങ്ങുന്നത്‌.

കോണ്‍ഗ്രസിലേയ്‌ക്ക്‌ തിരിച്ചുചെല്ലാന്‍ തനിക്കാഗ്രമുണ്ടെന്നും അതിന്‌ താന്‍ യോഗ്യനാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിരുന്നു. എന്‍സിപിയുടെ മുന്നണിപ്രവേശനത്തിന്‌ തടസ്സം താനാണെങ്കില്‍ സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇതിനിടെ മുരളി രാജിവച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ പാര്‍ട്ടി ദേശീയ പ്രവര്‍ത്തകസമിതിയംഗം എസി ഷണ്‍മുഖദാസ്‌, നിയമസഭാകക്ഷി നേതാവ്‌ എകെ ശശീന്ദ്രന്‍, ദേശീയ ജനറല്‍ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങി.

കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോന്ന്‌ കരുണാകരന്‍ രൂപീകരിച്ച ഡിഐസി എന്‍സിപിയില്‍ ലയിച്ചപ്പോള്‍ മുരളീധരനോടൊപ്പം വന്നവരായിരിക്കും പ്രധാനമായും അദ്ദേഹത്തിനൊപ്പം തിരിച്ചുപോവുക. ഒരു മുന്നണിയിലും കയറാന്‍ കഴിയാതെ തുടരാനാവില്ലെന്നാണ്‌ മുരളി പറയുന്നത്‌.

എന്നാല്‍ മുരളിയുടെ നിലപാടുകളാണ്‌ പാര്‍ട്ടിയുടെ മുന്നണിപ്രവേശത്തെ തടസ്സപ്പെടുത്തിയതെന്നാണ്‌ എന്‍സിപി നേതാക്കള്‍ പറയുന്നത്‌. ലാവലിന്‍ വിഷയത്തില്‍ എഡിഎഫ്‌ ഘടകകക്ഷികള്‍ പോലും പിണറായി വിജയനെ ന്യായീകരിക്കാന്‍ മടിച്ചപ്പോള്‍ പിന്തുണച്ച മുരളീധരന്‌ കോണ്‍ഗ്രസും യുഡിഎഫും ഇപ്പോള്‍ എങ്ങനെ സ്വീകാര്യമായെന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌.

കോണ്‍ഗ്രസിനകത്തെ ജീര്‍ണതയ്‌ക്കെതിരെ 1978മുതല്‍ എടുത്തുവന്നിട്ടുള്ള തങ്ങളുടെ രാഷ്ട്രീയ നിലപാടിനെ മുരളിയുടെ വരവും പോക്കും സ്വാധീനിക്കില്ലെന്നാണ്‌ എന്‍സിപി നേതാക്കള്‍ പറയുന്നത്‌.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമായില്ലെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ വഴിയാധാരമാകും എന്നതാണ്‌ തിരിച്ചുപോക്കിന്‌ കാരണാമായി മുരളി പറയുന്നത്‌.

സംസ്ഥാന തലത്തില്‍ പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും തന്നോടൊപ്പം നിര്‍ത്താന്‍ മുരളി കോര്‍ കമ്മിറ്റിയ്‌ക്കു തന്നെ രൂപം നല്‍കിയിട്ടുണ്ട്‌. കലുഷിതമായ ഈ സാഹചര്യത്തില്‍ എന്‍സിപി വ്യാഴാഴ്‌ച നേതൃയോഗം ചേരുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X