Get Updates
Get notified of breaking news, exclusive insights, and must-see stories!

കടന്നപ്പള്ളിയ്ക്കും തെറ്റയിലിനും മന്ത്രിസ്ഥാനം

തിരുവനന്തപുരം: കോണ്‍ഗ്രസ്‌(എസ്‌) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജനതാദള്‍ (ഗൗഡ) പ്രതിനിധി ജോസ്‌ തെറ്റയില്‍ എന്നിവരെ മന്ത്രിമാരാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി.

ശനിയാഴ്‌ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ്‌ സിപിഎം സെക്രട്ടേറിയറ്റ്‌ ഈ ധാരണയിലെത്തിയതെന്നാണ്‌ സൂചന. കഴിഞ്ഞ വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ്‌ യോഗത്തിലും പുതിയ മന്ത്രിമാരുടെ കാര്യം സംബന്ധിച്ച്‌ വിശദമായ ചര്‍ച്ച നടന്നിരുന്നു.

കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ ദള്‍ (ഗൗഡ) പ്രതിനിധിയായി ജോസ്‌ തെറ്റയിലിനെ മന്ത്രിയാക്കണമെന്ന്‌ സിപിഎം നിര്‍ദ്ദേശിച്ചപ്പോള്‍ കടന്നപ്പള്ളിയെ മന്ത്രിയാക്കണമെന്ന്‌ സിപിഐയും ആര്‍എസ്‌പിയും നിര്‍ദ്ദേശിക്കുകയായിരുന്നു.

തിങ്കളാഴ്‌ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ്‌ സംസ്ഥാന ഭരണത്തെക്കുറിച്ച്‌ വിലയിരുത്തല്‍ നടത്തി. മുഖ്യമന്ത്രിക്കെതിരെ കനത്ത വിമര്‍ശനവും യോഗത്തിലുണ്ടായി. മുഖ്യമന്ത്രിയുടെ കൈവശമുള്ള വകുപ്പുകളില്‍ പാര്‍ട്ടി താത്‌പര്യം ലംഘിക്കപ്പെടുന്നതായിട്ടായിരുന്നു വിമര്‍ശനം.

മുഖ്യമന്ത്രിയുടെ വകുപ്പുകളിലെ ചില സുപ്രധാന ഫയലുകള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി, പ്രൈവറ്റ്‌ സെക്രട്ടറി എന്നിവര്‍ കാണുന്നില്ലെന്ന പരാതിയും യോഗത്തിന്‍ ഉയര്‍ന്നു. റീജണല്‍ കാന്‍സര്‍ സെന്റര്‍ മേധാവിയുടെ നിയമനം സംബന്ധിച്ച്‌ മുഖ്യമന്ത്രി ഇടപെട്ടുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+