കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോറിട്‌സ്‌ 10 വൊക്കാര്‍ഡ്‌ ആശുപത്രികള്‍ വാങ്ങി

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ മുന്‍നിര ഹെല്‍ത്ത്‌ കെയര്‍ പ്രൊവൈഡറായ ഫോറിട്‌സ്‌ വൊക്കാര്‍ഡില്‍ നിന്നും 10 ആശുപത്രികള്‍ വാങ്ങി.

909 കോടി രൂപ ചെലവാക്കിയാണ്‌ വൊക്കാര്‍ഡില്‍ നിന്നും ഫോറിട്‌സ്‌ 10 ആശുപത്രികള്‍ ഏറ്റെടുക്കുന്നത്‌. തിങ്കളാഴ്‌ചയാണ്‌ ഫോറിട്‌സ്‌ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്‌.

ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ 2009 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ്‌ കരുതുന്നത്‌. 10 ആശുപത്രികള്‍ കൂടി ഏറ്റെടുക്കുന്നതോടെ ഫോറിട്‌സിന്‌ മൊത്തം 5180 രോഗികളുടെ ചികിത്സിക്കാനുള്ള സൗകര്യം കൈവരും.

രാജ്യത്തുടനീളമായി ഫോറിട്‌സിന്‌ ഇപ്പോള്‍ 28 ആശുപത്രികള്‍ ഉണ്ട്‌. 2005ലാണ്‌ ഫോറിട്‌സ്‌ 585 കോടിരൂപയ്‌ക്ക്‌ എസ്‌കോര്‍ട്‌ ഏറ്റെടുത്തത്‌. ഇപ്പോള്‍ എസ്‌കോര്‍ട്‌, വൊക്കാര്‍ഡ്‌ എന്നീ ബ്രാന്റുകള്‍കൂടി ഉള്‍പ്പെട്ടതാണ്‌ ഫോറിട്‌സ്‌ എന്ന്‌ ഫോറിട്‌സ്‌ ഹെല്‍ത്‌കെയര്‍ ലിമിറ്റഡിന്റെ മാനേജിങ്‌ ഡയറക്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്‌ പറഞ്ഞു.

രാജ്യത്തെ ആതുരസേവന രംഗത്തെ പുതിയ ഒരു ചുവടുവപ്പാണ്‌ ഫോറിട്‌സിന്റെ പുതിയ നീക്കമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കരാര്‍ പ്രകാരം ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എട്ട്‌ ആശുപത്രികളും നിര്‍മ്മാണത്തിലിരിക്കുന്ന 2 ആശുപത്രികളുമാണ്‌ വൊക്കാര്‍ഡില്‍ നിന്നും ഫോറിട്‌സ്‌ ഏറ്റെടുക്കുന്നത്‌.

മുംബൈ(2), ബാംഗ്ലൂര്‍(5), കൊല്‍ക്കത്ത(3) എന്നീ നഗരങ്ങളിലുള്ള ആശുപത്രികളാണ്‌ ഏറ്റെടുക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X