കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: പോള്‍ എം ജോര്‍ജ്ജ്‌ മുത്തൂറ്റിന്റെ കൊലപാതകവുമയി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ ചങ്ങാനാശ്ശേരിയിലെ പതിനൊന്നംഗ ക്വട്ടേഷന്‍ സംഘത്തെ അടുത്ത മാസം അഞ്ചു വരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. പ്രതികളെ തിങ്കളാഴ്‌ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ്‌ രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ സുബിത ചിറയ്‌ക്കല്‍ മുമ്പാകെ പൊലീസ്‌ ഹാജരാക്കിയത്‌.

തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പ്രതികളുടെയെല്ലാം മുഖം മറച്ചാണ്‌ പോലീസ്‌ കൊണ്ടു വന്നത്‌. ആലപ്പുഴ ഡിവൈഎസ്‌പി കെഎം ടോമിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ്‌ സംഘമാണ്‌ രാത്രി ഏറെ വൈകി പ്രതികളെ ചങ്ങനാശേരിയിലെത്തിച്ചത്‌.

പോളിന്റെ വധവുമായി ബന്ധപ്പെട്ട്‌ 11 പേരെ അറസ്റ്റ്‌ ചെയ്‌തതായി പോലീസ്‌ തിങ്കളാഴ്‌ച പോളിനെ കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ലെന്ന്‌ ഐജി വിന്‍സന്‍ എം പോള്‍ തിങ്കളാഴ്‌ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ജയചന്ദ്രന്‍, സത്താര്‍, രാജീവ്‌ കുമാര്‍, ഷിനോ പോള്‍, ആകാശ്‌, സതീഷ്‌ കുമാര്‍, സുനില്‍, നിബിന്‍ തോമസ്‌, അനീഷ്‌ കുമാര്‍, ബിനു മാര്‍ക്കോസ്‌, ജിബിന്‍ ജോസ്‌ എന്നിവരാണ്‌ അറസ്റ്റിലായിരിക്കുന്നത്‌.

പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതറിഞ്ഞ്‌ അര്‍ദ്ധരാത്രിയ്‌ക്കും ധാരാളം ആളുകള്‍ പ്രദേശത്ത്‌ തടിച്ചു കൂടിയിരുന്നു. സെപ്‌റ്റംബര്‍ 5 വരെ റിമാന്‍ഡ്‌ ചെയ്യപ്പെട്ട പ്രതികളെ വെളുപ്പിനു രണ്ടേകാലോടെ ആലപ്പുഴ സബ്‌ജയിലിലേയ്‌ക്കു കൊണ്ടു പോയി. കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗുണ്ടാ തലവന്‍മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പിടികൂടാനുളള ശ്രമങ്ങള്‍ പൊലീസ്‌ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X