കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമോചനം നേടിയവര്‍ക്ക്‌ സ്വയംവരം

  • By Staff
Google Oneindia Malayalam News

Indian Marriage
അഹമ്മദാബാദ്‌: വിവാഹമോചനം നേടിയവര്‍ക്ക്‌ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ സ്വയംവരം നടത്തുന്നു. അതും തീര്‍ത്തും സൗജന്യമായി.

ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്തിയ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇതില്‍ പങ്കെടുത്ത്‌ ഇഷ്ടപ്പെട്ടവരെ വരിക്കാം. ഗുജറാത്തിലെ വീണ മല്യ അമൂല്യ സേവ എന്ന വിവാഹബ്യൂറോയാണ്‌ വിവാഹമോചനം നേടിയവര്‍ക്ക്‌ വീണ്ടും ജിവിത പങ്കാളിയെകണ്ടെത്താനായി സ്വയംവരം സംഘടിപ്പിക്കുകയെന്ന ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷം ഇവര്‍ അവിവാഹിതരും പങ്കാളികളെ നഷ്ടപ്പെട്ടവരുമായ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ വേണ്ടിയും ഇത്തരമൊരു സ്വയംവരം സംഘടിപ്പിച്ച്‌ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സെപ്‌റ്റംബര്‍ 13നാണ്‌ വിവാഹമോചനം നേടിയവര്‍ക്കായുള്ള സ്വയംവരം നടക്കുന്നത്‌.

കര്‍ണാടകം, ബംഗാള്‍, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി അമ്പതുവയസ്സിന്‌ താഴെയുള്ള ഒട്ടേറെപ്പേര്‍ സ്വയംവരത്തിന്‌ എത്തുമെന്ന്‌ വിവാഹബ്യൂറോ അധികൃതര്‍ പറയുന്നു. ബ്യൂറോ അധികൃതര്‍ ഇതിനകം തന്നെ വിവാഹമോചനം നേടിയ സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ഒരു ഡാറ്റാബേസ്‌ തയ്യാറാക്കിക്കഴിഞ്ഞു.

ഇതില്‍ 1500 പേര്‍ പുരുഷന്മാരും 700 പേര്‍ സ്‌ത്രീകളുമാണ്‌. ഇവരെല്ലാം ജീവിതത്തില്‍ വീണ്ടുമൊരു പങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരാണ്‌. അഞ്ചുവര്‍ഷം മുമ്പാണ്‌ ബ്യൂറോ അധികൃതര്‍ ഇത്തരത്തിലൊരു ഡാറ്റാബേസ്‌ രൂപീകരിക്കാന്‍ തുടങ്ങിയത്‌.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ ബ്യൂറോയില്‍ രജിസ്‌റ്റര്‍ ചെയ്‌ത വിവാഹമോചിതരായ 50പേര്‍ പുനര്‍വിവാഹം ചെയ്‌തുവെന്ന്‌ അധികൃതര്‍ പറയുന്നു. ഇപ്പോള്‍ പുനര്‍വിവാഹത്തിന്‌ അപേക്ഷ നല്‌കിയവരില്‍ ഒരു പതിനെട്ടുകാരിയുമുണ്ടെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി.

പ്രണയിച്ച്‌ വിവാഹം ചെയ്‌ത ഇവര്‍ പുതിയ കുടുംബവുമായി ഒത്തുപോകാന്‍ കഴിയാഞ്ഞ്‌ വിവാഹമോചനം നേടുകയായിരുന്നുവത്രേ. ഒരു മാസം മാത്രമേ ഇവര്‍ ഭര്‍ത്താവിനോടൊന്നിച്ച്‌ താമസിച്ചിരുന്നുള്ളു. ഇതൂകൂടാതെ നാല്‌ തവണ വിവാഹം ചെയ്‌ത്‌ നാലു തവണയും വിവാഹമോചനം നേടിയ ഒരു സ്‌ത്രീ അഞ്ചാമതും പുനര്‍വിവാഹം ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

പുരുഷന്മാര്‍ പലരും പുനര്‍വിവാഹത്തിന്റെ കാര്യത്തില്‍ സ്വാര്‍ത്ഥരാണെന്നാണ്‌ ബ്യൂറോയുടെ കാര്യങ്ങള്‍ നോക്കുന്ന നാതുഭായ്‌ പട്ടേല്‍ പറയുന്നത്‌. കാരണം പലപുരുഷന്മാരും മുന്‍ വിവാഹത്തില്‍ കുട്ടികളുള്ള സ്‌ത്രീകളെ വേണ്ടെന്ന്‌ പറയുന്നവരാണത്രേ.

ഭാര്യയുടെ പഴയബന്ധത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നതാണ്‌ പലരും ഇതിന്‌ കാരണമായി പറയുന്നത്‌. കുട്ടികളുള്ള സ്‌ത്രീകളെ മടികൂടാതെ സ്വീകരിക്കാന്‍ മനസ്സുകാണിക്കുന്ന പുരുഷന്മാര്‍ വളരെ ചുരുക്കമാണെന്നും നാതുഭായ്‌ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X