കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധക്കേസ്‌ അട്ടിമറിക്കാന്‍ ശ്രമം: പിണറായി

  • By Staff
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ കീഴില്‍ ഒരു ഗുണ്ടകളെയും വെച്ചുപൊറുപ്പിയ്‌ക്കില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ ഒരു വിഭാഗം ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണ്‌. ഇന്ത്യയില്‍തന്നെ ഏറ്റവും ഉയര്‍ന്ന ക്രമസമാധാന നിലയുളള കേരളത്തെ തെറ്റായി ചിത്രീകരിക്കാനാണ്‌ ശ്രമം. പോള്‍ എം ജോര്‍ജ്‌ വധക്കേസില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ ഓംപ്രകാശുമായി കോണ്‍ഗ്രസ്‌ എംപിയ്‌ക്ക്‌ ബന്ധമുണ്ടെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പോള്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനെതിരെ രംഗത്തെത്തിയ മാധ്യമങ്ങളെയും പിണറായി നിശിതമായി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ ഗുണ്‌ടകളെ സംരക്ഷിക്കാന്‍ പണിയെടുക്കുന്നത്‌. കേരളത്തിലെ ക്രമസമാധാന നില ഇന്ത്യയിലെ മറ്റേതൊരു സംസ്‌ഥാനത്തേക്കാളും മികച്ചതാണ്‌. അത്‌ ഇന്റലിജന്‍സ്‌ ബ്യൂറോ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌. അല്ലാതെ ഏതെങ്കിലും മാധ്യമങ്ങള്‍ നടത്തിയ പഠനമല്ല.

പോലീസിന്റെ ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്‌ ശരിയല്ല. പോള്‍ വധക്കേസില്‍ മികച്ച സേവനം നടത്തിയ പോലീസിനെ അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്‌. കേസുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്ത ലഭിച്ചത്‌ എവിടെ നിന്നാണ്‌. കത്തി പണിതുകൊടുത്ത കൊല്ലനെക്കുറിച്ചുളള വിവരം പോലീസാണ്‌ നല്‍കിയതെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. വ്യക്തമായ ദുരദ്ദേശത്തോടെയാണ്‌ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഗുണ്ടകള്‍ ദുബായിലേയ്‌ക്ക്‌ കടന്നുവെന്ന്‌ തെറ്റായ വാര്‍ത്തകൊടുത്തതിന്റെ പേരില്‍ ജനങ്ങളോട്‌ മാധ്യമങ്ങള്‍ മാപ്പുപറയണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

പോള്‍ വധക്കേസില്‍ പോലീസ്‌-ഗുണ്ടാ-ഭരണകക്ഷി ബന്ധം ആരോപിക്കുന്ന തരത്തില്‍ കളളപ്രചാരണം നടത്തുന്നത്‌ യഥാര്‍ത്ഥ വസ്‌തുകള്‍ പുറത്തുകൊണ്‌ടുവരാതിരിക്കാനാണ്‌. പോള്‍ വധവുമായി ബന്ധപ്പെട്ട്‌ ബിജെപിക്കാരനായ ജയന്റെ നേതൃത്വത്തിലുളള ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴയിലെത്തിച്ചത്‌ കോണ്‍ഗ്രസാണ്‌.

നേരത്തേ എംഎല്‍എയും ഇപ്പോള്‍ എംപിയുമായ കോണ്‍ഗ്രസ്‌ നേതാവും ഓംപ്രകാശും തമ്മിലുളള ബന്ധം മറച്ചുവയ്‌ക്കുന്നതിനാണ്‌ സിപിഎമ്മുമായി ബന്ധപ്പെടുത്തി കളളപ്രചാരണം നടത്തുന്നത്‌. ഇദ്ദേഹം എംഎല്‍എ ആയിരുന്ന സമയത്ത്‌ ഓംപ്രകാശ്‌ എംഎല്‍എ ക്വോട്ടേഴ്‌സിലെത്തി ഇയാളുടെ മുറിയില്‍ താസിച്ചിട്ടുണ്ടെന്നും പിണറായി ആരോപിച്ചു.

ദുബായിലായിരുന്ന സമയത്ത്‌ ഓംപ്രകാശ്‌ ആരുടെ ഒപ്പമാണ്‌ താമസിച്ചിരുന്നതെന്ന്‌ അന്വേഷിച്ചാല്‍ മനസിലാകും ആര്‍ക്കുവേണ്ടിയാണ്‌ കളളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന്‌. ഹവാല ഇടപാടില്‍്‌ നേരത്തേ അറസ്റ്റിലായ ക്വട്ടേഷന്‍ നേതാവ്‌ കോടാലി ശ്രീധരന്‍ കോണ്‍ഗ്രസിലെ വിഎം സുധീരന്‍ അടക്കമുളള നേതാക്കളുമായി ബന്ധമുളളതായി മൊഴി നല്‍കിയിരുന്നു.
ഓംപ്രകാശിനെതിരെയും പുത്തന്‍പാലം രാജേഷിനെതിരെയും നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്‌ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്‌ ശേഷമാണ്‌. ഓംപ്രകാശിനെ ഗുണ്ടാ നിയമപ്രകാരം അറസ്‌റ്റു ചെയ്യാന്‍ തീരുമാനിച്ചതും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാസ്‌പോര്‍ട്ട്‌ കണ്ടുകെട്ടിയതും എല്‍ഡിഎഫ്‌ സര്‍ക്കാരാണ്‌. അതേ സമയം ഓംപ്രകാശിന്‌ പാസ്‌പോര്‍ട്ട്‌ അനുവദിച്ചത്‌ യുഡിഎഫ്‌ സര്‍ക്കാരാണ്‌. രാജേഷിനെ ആറു മാസം ജയിലിലിട്ടതും എല്‍ഡിഎഫാണ്‌.

പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും ഗുണ്ടകളുമായി ബന്ധം ഉണ്ടെന്ന്‌ തെളിഞ്ഞാല്‍ അയാള്‍ സിപിഎമ്മില്‍ ഉണ്ടാവില്ല. പോള്‍ വധക്കേസിലെ മുഖ്യപ്രതി കാരി സതീഷ്‌ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X