കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ്‌ വെടിവെപ്പ്‌: പത്രക്കാര്‍ക്കെതിരെ കേസ്‌?

  • By Staff
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ രണ്ട് പട്ടാളക്കാര്‍ക്ക്‌ ചൈനീസ്‌ സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റുവെന്ന വാര്‍ത്ത നല്‍കിയതിന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യാ ദിനപത്രത്തിന്റെ ലേഖകര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. സെപ്‌റ്റംബര്‍ 15നാണ്‌ ഇത്‌ സംബന്ധിച്ച്‌ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌.

ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ഉന്നതരെ ഉദ്ധരിച്ചാണ്‌ പത്രം വാര്‍ത്ത നല്‍കിയിരുന്നത്‌. വാര്‍ത്തയുടെ ഉറവിടം ഏതെന്ന്‌ ലേഖകര്‍ കോടതിയില്‍ വെളിപ്പെടുത്തട്ടെയെന്ന്‌ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ കൊല്‍ക്കത്ത ലേഖകന്‍ നിര്‍മല്യ ബാനര്‍ജി, ഗുവാഹത്തി ലേഖകന്‍ പ്രബിന്‍ കലിത എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നാണ്‌ ആഭ്യന്തര മന്ത്രാലയം സൂചന നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ചൈനീസ്‌ പട്ടാളത്തിന്റെ വെടിവെപ്പില്‍ രണ്ട്‌ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്‌ സേനാംഗങ്ങള്‍ക്ക്‌ പരിക്കേറ്റെന്നായിരുന്നു ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌. വടക്കന്‍ സിക്കിമിലെ കൊരാങ്ങിലാണ്‌ സംഭവമെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പത്രലേഖകര്‍ക്കുമേല്‍ എന്തു കുറ്റമാണ്‌ ചാര്‍ത്തുക എന്ന്‌ മന്ത്രാലയം വെളിപ്പെടുത്തിയില്ല. എന്നാല്‍ മറ്റു രാജ്യങ്ങളുമായി ശത്രുത വളര്‍ത്തുന്നത്‌ കുറ്റകരമാണെന്ന്‌ മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ചൈനയുടെ ഭാഗത്തുനിന്ന്‌ ഈ വര്‍ഷം കൂടുതല്‍ കടന്നുകയറ്റം ഒന്നും ഉണ്ടായിട്ടില്ലെന്ന്‌ കരസേനാ മേധാവി ദീപക്ക്‌ കപൂര്‍ ചെന്നൈയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എംകെ നാരായണന്‍ ഒരു ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതിര്‍ത്തിയില്‍ ചൈന കടന്നുകയറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യ സെക്രട്ടറി നിരുപമറാവു തള്ളി. വെടിവെപ്പ്‌ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചൈനീസ്‌ അധികൃതരും നിഷേധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X