അഭയ കേസ്: തുടര്‍നടപടികള്‍ 12ലേക്ക് മാറ്റി
കൊച്ചി: അഭയകേസില്‍ കുറ്റപത്രത്തിന്‍ മേലുള്ള തുടര്‍നടപടികള്‍ 12 ലേക്കു മാറ്റി. കേസില്‍ പ്രതിഭാഗത്തിന് എല്ലാ രേഖകളും നല്‍കിക്കഴിഞ്ഞെന്ന് സിബിഐ സിജെഎം കോടതിയെ അറിയിച്ചു. ആറുപേരുടെ മൊഴികള്‍ മാത്രമാണ് നല്‍കിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് സിബിഐ അഭിഭാഷകന്‍ നിഷേധിച്ചു.
തുടര്‍ന്ന് എല്ലാ രേഖകളും കിട്ടിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഫാദര്‍ തോമസ് എം കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരിശോധിച്ച് ചൊവ്വാഴ്‌ച മറുപടി പറയാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും 12നകം മറുപടി നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിയ്‌ക്കുകയായിരുന്നു. ചിലരുടെ മൊഴികളും അഭയ കൊല്ലപ്പെട്ട പയസ്‌ടെന്‍ത് കോണ്‍വെന്‍റിന്റെ സ്‌കെച്ചും തിങ്കളാഴ്‌ച പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
നാര്‍കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്‌തതിനെതിരെ സിസ്‌റ്റര്‍ സെഫിയുടെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് 22ലേക്കുമാറ്റി. ചില മാധ്യമങ്ങള്‍ മാത്രമാണ് കോടതിയില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ബാക്കി മാധ്യമങ്ങളുടെ കൂടി വിശദീകരണം ലഭിച്ച ശേഷം പരിഗണിക്കാനാണ് കോടതി ഈ ഹര്‍ജി മാറ്റിയത്.












Click it and Unblock the Notifications