കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപം കൊളുത്താന്‍ വിഷ്‌ ലിസ്റ്റ്‌ ക്യാമ്പയിന്‍

Google Oneindia Malayalam News

ലണ്ടന്‍: ശിശു സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ജീവകാരുണ്യ സംഘടനയായ 'സേവ്‌ ദ ചില്‍ഡ്രണ്‍' ആവിഷ്‌ക്കരിച്ച 'വിഷ്‌ ലിസ്റ്റ് ‌ക്യാമ്പയി'ന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹിന്ദു-സിഖ്‌ സമൂഹത്തിന്റെ പ്രധാന ആഘോഷമായ ദീപാവലി ഒക്ടോബര്‍ 17ന്‌ ആഘോഷിയ്‌ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ സേവ്‌ ദ ചില്‍ഡ്രണ്‍ പുതിയ വിഷ്‌ ലിസ്റ്റ്‌ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരിക്കുന്നത്‌.

ദീപങ്ങളുടെ ഉത്സവമാണ്‌ ദീപാവലി. ഇതിന്റെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടാണ്‌ വിഷ്‌ ലിസ്‌റ്റ്‌ ക്യാമ്പയിന്‌ രൂപം കൊടുത്തത്‌. ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലേയും ഭാഗ്യഹീനരായ അനേകം കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ ദീപം തെളിയിക്കാന്‍ ഉതകുന്ന ജീവന്‍രക്ഷാ സമ്മാനങ്ങള്‍ ശേഖരിയ്‌ക്കുകയാണ്‌ ഈ ക്യാമ്പയനിലൂടെ സംഘടന ലക്ഷ്യമിടുന്നത്‌.

ബ്രിട്ടനിലെ സമ്പദ്‌ രംഗത്ത്‌ മുന്നില്‍ നില്‍ക്കുന്നവരാണ്‌ ഹിന്ദു-സിഖ്‌ സമൂഹം. ഓണ്‍ലൈനിലൂടെ വിഷ്‌ ലിസ്‌റ്റ്‌ ക്യാമ്പയിനിലേക്ക്‌ സംഭാവനകള്‍ നല്‍കാന്‍ ഇവര്‍ക്ക്‌ കഴിയും. ഈ ആഘോഷാവസരത്തില്‍ അവര്‍ക്ക്‌ തങ്ങളുടെ സാംസ്‌ക്കാരിക മൂല്യങ്ങളും വിശ്വാസങ്ങളും പ്രകടിപ്പിക്കാനുള്ള അവസരമാണ്‌ ഇതിലൂടെ ലഭിയ്‌ക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന ഓള്‍ റെസ്‌പോണ്‍സ് മീഡിയ രൂപം നല്‍കിയ ഈ ക്യാമ്പയിന്‍ ഇന്‍ഡോര്‍ മീഡിയ യുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കുന്നത്‌.

ഇതാദ്യമായാണ്‌ ദീപാവലിയുടെ പശ്ചാത്തലത്തില്‍ സേവ്‌ ദ ചില്‍ഡ്രണ്‍ ഒരു ക്യാമ്പയിന്‍ ആവിഷ്‌ക്കരിക്കുന്നതെന്ന്‌ സംഘടനയുടെ വക്താക്കളിലൊരാളായ എമിലി ബ്രൗണിങ്‌ പറയുന്നു. ഈ പ്രചാരണപരിപാടിയെ വലിയ ശുഭപ്രതീക്ഷകളോടെയാണ്‌ തങ്ങള്‍ നോക്കികാണുന്നത്‌. ഇത്തരമൊരു പ്രചാരണ പരിപാടിയുമായി സഹകരിയ്‌ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ ഓള്‍ റെസ്‌പോണ്‍സ്‌ മീഡിയയുടെ ഡിജിറ്റല്‍ അക്കൗണ്ട്‌ മാനേജരായ ലോറ വാള്‍ട്ടന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി സമ്പദ്‌ രംഗത്ത്‌ വന്‍കുതിച്ചു കയറ്റമാണ്‌ ഇന്ത്യ നടത്തിക്കൊണ്ടിരിയ്‌ക്കുന്നത്‌. പക്ഷേ സ്ലംഡോഗ്‌ മില്യനെയര്‍ പോലെയുള്ള സിനിമകള്‍ ഇന്ത്യന്‍ സമ്പദ്‌ രംഗത്തിന്റെ മറുവശമാണ്‌ നമുക്ക്‌ കാണിച്ച്‌ തരുന്നത്‌ ഇന്‍ഡോര്‍ മീഡിയ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ജയ്‌ റായ്‌ ചൂണ്ടിക്കാട്ടി. സേവ്‌ ദ ചില്‍ഡ്രണ്‍ പോലുള്ള സന്നദ്ധ സംഘടനകള്‍ അതിജീവനത്തിനായി പൊരുതുന്ന കുഞ്ഞുങ്ങള്‍ക്ക്‌ സഹായഹസ്‌തമാണ്‌ നല്‍കുന്നത്‌. വിഷ്‌ ലിസ്റ്റ്‌ പോലുള്ള ക്യാമ്പയിനുകള്‍ വിജയിപ്പിക്കേണ്ടത്‌ നാമോരോരുത്തരുടെയും കടമയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X