പന്നിപ്പനിയെ അമേരിക്ക ദേശീയവിപത്തായി പ്രഖ്യാപിച്ച
വാഷിങ്‌ടണ്‍: പന്നിപ്പനിയെ ദേശീയ വിപത്തായി അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എച്ച്1എന്‍1 വൈറസ് ബാധ മൂലം മരണം ആയിരം കടന്ന വേളയിലാണ് രോഗത്തെ ദേശീയവിപത്തായി യുഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
ചില ഫെഡറല്‍ നിബന്ധനകളില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്ന പ്രഖ്യാപനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ചിരിയ്‌ക്കുന്നത്. വെള്ളിയാഴ്‌ച വൈകിട്ടാണ് ഒബാമ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചതെന്നു വൈറ്റ്‌ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ചുഴലിക്കാറ്റ് പോലുള്ള വന്‍ ദുരന്തങ്ങള്‍ വരുമ്പോള്‍ നടത്തുന്ന പ്രഖ്യാപനത്തിനു സമാനമാണിത്. പന്നിപ്പനി ഏറ്റവുമധികം ബാധിച്ചത് മെക്‌സിക്കോയിലും അമേരിക്കയിലുമാണ്. ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതും ഈ രാജ്യങ്ങളിലാണ്.
അമേരിക്കയിലെ 46 സംസ്ഥാനങ്ങളില്‍ എച്ച്1എന്‍1 പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ആയിരത്തോളം പേര്‍ പനി ബാധിച്ചു മരിച്ചുവെന്നാണു കണക്ക്. മരിച്ചവരില്‍ നൂറിലധികം പേര്‍ കുട്ടികളാണ്. 20,000 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികിതസയിലാണ്. പനിയെ ചെറുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications