കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍പട്ടിക വിവാദം ചര്‍ച്ചചെയ്യും: വിഎസ്

Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: കണ്ണൂരിലെ വോട്ടര്‍ പട്ടിക വിവാദം അടക്കമുള്ള കാര്യങ്ങള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

മന്ത്രിസഭ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം പതിവ് പല്ലവിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

മൂലത്തറ ഡാമിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പറമ്പിക്കുളം-ആളിയാര്‍ ദ്ധതി സംബന്ധിച്ചും മൂലത്തറ ദുരന്തത്തിന്റെ ആശങ്കയും തമിഴ്‌നാടിനെ അറിയിക്കും. ഡാമുകളിലെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ നാലംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ പൊതുജനങ്ങള്‍ക്കായുള്ള സന്ദര്‍ശക കേന്ദ്രം തുറക്കും. ഇതിന്റെ ഉദ്ഘാടനം നവംബര്‍ 19ന് നടക്കും. കേന്ദ്രതുടര്‍വിദ്യാഭ്യാസകേന്ദ്രത്തിന്റെ കീഴില്‍ പൊന്നാനിയില്‍ പുതിയ സെന്റര്‍ തുടങ്ങും, പട്ടികജാതി/പട്ടികവര്‍ഗ-പരിവര്‍ത്തിത ക്രൈസ്തവരുടെ 25,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും. ഇടുക്കി ജില്ലയില്‍ പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ക്ക് വൈദ്യുതിയും വാട്ടര്‍ കണക്ഷനും നല്‍കും.

കോഴിക്കോട് തൂണേരി പഞ്ചായത്തില്‍ വ്യവസായപരിശീലനകേന്ദ്രം ആരംഭിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക ഓംബുഡ്‌സ്മാനെ നിയമിക്കും. മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്റെ മൊറട്ടോറിയം കാലാവധി 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ചു. ഇഎംഎസ് ഭവനപദ്ധതിക്ക് മുഖ്യമന്ത്രി ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിച്ചു. ഡോക്ടര്‍മാരുടെ ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ടുള്ള ധനവകുപ്പിന്‍റെ നിര്‍ദ്ദേശം നടപ്പാക്കും- ഇവയാണ് പ്രധാനപ്പെട്ട മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X