കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത

  • By Staff
Google Oneindia Malayalam News

Centre may impose Prez's rule in AP
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ തെരുവ് യുദ്ധമായി മാറിക്കൊണ്ടിരിയ്‌ക്കെ ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. മുഖ്യമന്ത്രി റോസയ്യയെ രാജിവെയ്പ്പിച്ച് നിയമസഭ മരവിപ്പിച്ച് നിര്‍ത്താനാണ് ആലോചന. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളെല്ലാ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.

ആന്ധ്രയെ പിളര്‍ക്കുന്നതിനെ എതിര്‍ത്തുകൊണ്ട് നിര്‍ദ്ദിഷ്ട തെലുങ്കാനയ്ക്ക പുറത്തുള്ള റായല്‍ സീമ മേഖലയില്‍ നിന്നുള്ള 20 മന്ത്രിമാര്‍ കൂടി രാജിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. തെലുങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് 130 എംഎല്‍എമാര്‍ രാജി നല്‍കിയതിനു പുറമെയാണ് മന്ത്രിമാരും രാജിക്കൊരുങ്ങുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍, സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനാണ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി താല്പര്യപ്പെടുന്നതെന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ആന്ധ്രാ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ 34 മന്ത്രിമാരാണുള്ളത്. ഇതില്‍ ഇരുപത് പേര്‍ റായല്‍സീമയിലെ തീരപ്രദേശമേഖയില്‍ നിന്നും മറ്റ് 13 പേര്‍ നിര്‍ദ്ദിഷ്ട തെലുങ്കാന മേഖലയില്‍ നിന്നുമുള്ളവരാണ്. ഇതിനിടെ, മുഖ്യമന്ത്രി റോസയ്യ രാജി സന്നദ്ധത പ്രകടിപ്പിച്ചു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം തെലുങ്കാന വിരുദ്ധ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന രൂപീകരണത്തില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X