വേശ്യാവൃത്തി നിയമവിധേയമാക്കരുത്

അടുത്തിടെ വേശ്യാവൃത്തി നിയമവിധേയമാക്കി കൂടേയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. പെണ്‍കുട്ടികളെ കടത്തുന്നതിനെതിരെ ബച് പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. നിയമവിധേയമാക്കിയാല്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും വേശ്യവൃത്തിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
അഭിപ്രായവോട്ട്
കോടതിയുടെ നിര്‍ദ്ദേശം വേശ്യവൃത്തിയിലേര്‍പ്പെട്ടവരെ പുനരധിവസിപ്പിയ്ക്കാനും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘടനകള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചിലര്‍ ഇതിനെ സ്വാഗതം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുകയാണ്.
ഇപ്പോള്‍ തന്നെ മുംബൈയിലും കൊല്‍ക്കത്തയിലും അടക്കം വേശ്യാവൃത്തിയുടെ പേരില്‍ അറിയപ്പെടുന്ന തെരുവുകള്‍ ധാരാളമുണ്ട്. എയ്ഡ്‌സിന്റെയും മററും പശ്ചാത്തലത്തില്‍ വേശ്യാവൃത്തി നിയമവിധേയമാക്കുന്നത് സ്ഥിതി സ്‌ഫോടനാത്മകമാക്കുമെന്ന് കോടതി നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.












Click it and Unblock the Notifications