കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹതമായി ഒന്നും ചെയ്തിട്ടില്ല: ഉണ്ണിത്താന്‍

  • By Staff
Google Oneindia Malayalam News

Rajmohan Unnithan
മലപ്പുറം: പിഡിപിയും സിപിഎമ്മും ചേര്‍ന്ന് ആസൂത്രിതമായാണ് തന്നെ അനാശാസ്യക്കേസില്‍ കുടുക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഒപ്പമുണ്ടായിരുന്ന സ്ത്രീയെ വാഹനത്തില്‍ കയറ്റിയത് തന്റെ ഭാര്യയുടെ അനുവാദത്തോടെയും യുവതിയുടെ അമ്മയുടെ മുന്നില്‍വച്ചുമായിരുന്നുവെന്ന് ഉണ്ണിത്താന്‍ അവകാശപ്പെട്ടു.

താന്‍ ബാംഗ്ലൂര്‍ക്ക് പോവുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന യുവതിയെ മഞ്ചേരിയില്‍ ഇറക്കാന്‍ വേിയാണ് അവിടെ പോയതെന്നും അദ്ദേഹം പറഞ്ഞു.

അനാശാസ്യക്കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരില്‍ ക്രൈസ്റ്റ് കോളെജില്‍ പഠിക്കുന്ന മകനെ നാട്ടിലേയ്ക്ക് കൊുവരാനാണത്രേ ഇദ്ദേഹം കൊല്ലത്തുനന്നും പുറപ്പെട്ടത്.

ക്രിസ്മസ് അവധിക്ക് നാട്ടില്‍ വരാന്‍ മകന് ടിക്കറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് നേരിട്ട് കൊുവരാന്‍ വാഹനവുമായി പോവുകയായിരുന്നുവത്രേ.

സേവാദളിന്റെ അഖിലേന്ത്യാ, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജയലക്ഷ്മിയാണ് ഇദ്ദേഹത്തിനൊപ്പമുായിരുന്നത്.

എന്റെ ഇമേജ് തകര്‍ക്കാന്‍ പിഡിപിയും ഡിവൈഎഫ്‌ഐയും രാഷ്ട്രീയപ്രേരിതമായി നാടകം കളിയ്ക്കുകയായിരുന്നു.

സൂഫിയ മദനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോഴും അവരെ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയപ്പോഴും ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. അതിന് പകപോക്കാനാണ് ഈ നാടകം ആസൂത്രണം ചെയ്തത്.

അവിഹിതമായ രീതിയലോ കാണാന്‍ പാടില്ലാത്ത രീതിയിലോ തന്നെയും സ്ത്രീയെയും ആരും കിട്ടില്ല. മഞ്ചേരിയിലെ വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞ് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഞാന്‍ തന്നെയാണ് ‌പൊലീസിനെ വിളിക്കാന്‍ പറഞ്ഞത്.

എന്നാല്‍ ചാനലുകാരെ വിളിക്കാനാണ് അവര്‍ പറഞ്ഞത്, മഞ്ചേരിയില്‍ നിന്നുള്ള കോണ്‍ഗ്രസുകാരും അവര്‍ക്കൊപ്പമുായിരുന്നു. എന്റെ ആവശ്യം കേട്ട് അവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മെഡിക്കല്‍ പരിശോധന നടത്താനും ആവശ്യപ്പെട്ടത് ഞാനാണ്.

ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. നാല്‍പത് വര്‍ഷത്തിലേറെയായി രാഷ്ട്രീയത്തിലുള്ള എന്നെ തകര്‍ക്കാന്‍ ഈ നാടകം കൊ് കഴിയില്ല- ഉണ്ണിത്താന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X