കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കര്‍ ദുരന്തം: മരണം നാലായി

  • By Super
Google Oneindia Malayalam News

Tanker Accident
കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍തെരുവിന് സമീപം ഗ്യാസ് ടാങ്കര്‍ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ശേഷം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കരുനാഗപ്പള്ളി സ്വദേശി ബഷീര്‍(32), ബിജു ചവറ പോലീസ് സ്‌റേറഷനിലെ പ്രദീപ് കുമാര്‍, കരുനാഗപ്പളളി സ്വദേശി അഷ്‌റഫ് എന്നിവരാണ് മരിച്ചത്. നൂറുശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു ഇവരെ ആശുപത്രിയിലാക്കിയത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 60 മുതല്‍ 80 ശതമാനം വരെ പൊള്ളലേറ്റ എട്ടുപേരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട അഗ്നിശമനസേനാംഗങ്ങള്‍ക്ക് അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ചവറ എസ്.ഐ ഷുക്കൂര്‍, എ.എസ്.ഐ കെ.സി.ഫിലിപ്പ്, എ.ആര്‍. ക്യാമ്പിലെ കോണ്‍സ്റ്റബില്‍ അലക്‌സാണ്ടര്‍, അഗ്നിശമന സേനാംഗങ്ങളായ സമീര്‍, വിനോദ്, സി.പി.ജോസ് എന്നിവര്‍ക്ക് പരിക്കേറ്റു. സുനില്‍ കുമാര്‍, സജീവ്, സമദ് റഷീദ്, തുളസീധരന്‍ പിള്ള, അഭിലാഷ്, അസം സ്വദേശികളായ പിങ്കുദാസ്, ദശരഥദാസ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. കാര്‍ യാത്രക്കാരായ മൂന്നുപേരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തീപ്പിടുത്തത്തില്‍ 15 കടകളും പൊലീസ് ജീപ്പും അമ്പതോളം ബൈക്കുകളും കത്തിനശിച്ചു. ഏകദേശം ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. തീപിടുത്തമുണ്ടായ ഉടനെ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലുള്ള പരിസരവാസികളെ ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കി.

ആറര മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് ടാങ്കര്‍ ലോറിയിലെ തീ അണച്ചത്. ടാങ്കറിലെ വാതകം പൂര്‍ണമായും കത്തിത്തീരുന്നതിന് ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. വന്‍പൊട്ടിത്തെറിയ്ക്ക് സാധ്യത ഉണ്ടായിരുന്നതിനാല്‍ ലോറിയിലേയ്ക്ക് വെള്ളം പമ്പുചെയ്തു തണുപ്പിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ മുഴുവന്‍ അഗ്നിശമനസേനാംഗങ്ങളും ആമ്പുലന്‍സുകളും വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ടാങ്കര്‍ ലോറി ഡ്രൈവര്‍ സിദ്ദേശ്വരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X