Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓംപ്രകാശിനെയും രാജേഷിനെയും വെറുതെവിട്ടു

Omprakash and Rajesh
തിരുവനന്തപുരം: കടകംപള്ളി സ്വദേശി ശിവപ്രസാദിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരുള്‍പ്പെടെയുള്ള അഞ്ച്‌ പ്രതികളെ കോടതി വെറുതെവിട്ടു.

പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന്‌ തിരുവനന്തപുരം അസിസ്റ്റന്റ്‌ സെഷന്‍സ്‌ കോടതി വിലയിരുത്തി.

പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ തുടര്‍വിചാരണ നടപടികള്‍ നടത്തിയിട്ട്‌ കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ പ്രതികളെ കുറ്റമോചിതരാക്കിയത്‌. ഓംപ്രകാശ്‌, സന്തോഷ്‌ കുമാര്‍, ഡിനിബാബു, രാജേഷ്‌, ബിനു, യംഗ്‌ എന്നിവരാണ്‌ പ്രതികള്‍. ബിനു ഒളിവിലാണ്‌. തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന്‌ പ്രതികള്‍, പ്രോസിക്യൂഷന്‍ വിചാരണയ്‌ക്കുശേഷം ആവശ്യപ്പെട്ടിരുന്നു. ഇത്‌ അംഗീകരിച്ചാണ്‌ കോടതി പ്രതികളെ വെറുതെവിട്ടത്‌.

സംഭവത്തില്‍ പരിക്കേറ്റ ശിവപ്രസാദ്‌ ഉള്‍പ്പെടെ ഭൂരിഭാഗം സാക്ഷികളും പ്രോസിക്യൂഷന്‌ അനുകൂലമായി മൊഴി നല്‍കിയില്ല.

കേസിലെ സാക്ഷികളായ സമര്‍, സന്തോഷ്‌ കുമാര്‍, ഡോക്ടര്‍ പി.ഡി വിദ്യാധരന്‍ എന്നിവരെ ഹാജരാക്കുന്നതില്‍ പോലീസ്‌ പരാജയപ്പെട്ടിരുന്നു.

2004 മാര്‍ച്ച്‌ ഒന്നിന്‌ രാത്രിയാണ്‌ ശിവപ്രസാദിനുനേരെ ആക്രമണം നടന്നത്‌. പേട്ട രാജേന്ദ്രസ്‌മാരക ക്ലബ്ബില്‍ കയറി പ്രതികള്‍ കൃത്യം നടത്തിയെന്നാണ്‌ കേസ്‌. ശിവപ്രസാദിന്റെ ഒരു കൈ പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ട്.

പോള്‍ വധത്തിന് പിന്നാലെ ഒളിവില്‍‍ കഴിഞ്ഞിരുന്ന ഓംപ്രകാശും രാജേഷും ഈ കേസിലാണ്‌ തമിഴ്‌നാട്ടിലെ കോടതിയില്‍ കീഴടങ്ങിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+