സ്മാര്‍ട് സിറ്റി: മുന്‍കയ്യെടുക്കില്ലെന്ന് ടീകോം

പദ്ധതി നടപ്പിലാക്കാനായി ഇനി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കില്ലെന്നാണ് ടീകോമിന്റെ പുതിയ നിലപാട്. സംസ്ഥാനസര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കണമെന്നാണ് ടീകോം അധികൃതര്‍ പറയുന്നത്. ഇതിനായി കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം.
ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ടീകോം സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ സ്ഥിരമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ഈ അന്വേഷണങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് ടീകോം പറയുന്നത്.
ദുബയ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ടീകോം അധികൃതര്‍ ഒരു മാസം മുമ്പ് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല.
ടീകോമിനെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചുവെന്ന വിഎസിന്റെ നിരന്തരമായ പ്രസ്താവനകളെത്തുടര്‍ന്നായിരുന്നു യഥാര്‍ത്ഥ അവസ്ഥ അറിയാനായി ടീകോം അധികൃതര്‍ അദ്ദേഹത്തെ ദുബയിലേക്ക്് ക്ഷണിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ടീകോം പ്രതിനിധികള്‍ ക്ഷണം ആവര്‍ത്തിച്ചു. എന്നിട്ടും മറുപടിയൊന്നും ഉണ്ടായില്ല.
ജനുവരി ആറിന് സ്മാര്‍ട് സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ ദുബയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്. ഇതില്‍ സ്മാര്‍ട് സിറ്റി സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം വിശദീകരണം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
സ്മാര്‍ട് സിറ്റി പദ്ധതി തുടങ്ങുന്ന ഭൂമിയില്‍ 12ശതമാനത്തില്‍ സ്വതന്ത്ര നിര്‍മ്മാണ അധികാരം അനുവദിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
സ്വതന്ത്ര അവകാശം നല്‍കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ കരാര്‍ അനുസരിച്ച് അര്‍ഹതയുള്ള സ്വതന്ത്ര നിര്‍മ്മാണ അവകാശത്തില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ടീകോമിന്റെ നിലപാട്.












Click it and Unblock the Notifications