കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജ് വര്‍ധന: ഉപസമതി രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

എന്നാല്‍, പണിമുടക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ചോ ബസുകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ചോ മന്ത്രിസഭാ കൈക്കൊണ്ട തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചില്ല.

കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ഇഎംഎസ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും നല്‍കും, പൊള്ളലേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ ധനസഹായം നല്‍കുമെന്നും ഇന്‍ഷ്വറന്‍സ്, ഓയില്‍ കമ്പനി അധികൃതരില്‍ നിന്നും നഷ്ടപരിഹാര തുക ഈടാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടമാണ് അപകടംമൂലമുണ്ടായത്. നാല് വീടുകളും 18 കടകളും കത്തിനശിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം-മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക ഡിവിഷനുകളിലെ വേക്കന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയമനനിരോധം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ കാലയളവില്‍ നിയമനം ലഭിച്ചവര്‍ക്ക് നിയമനാംഗീകാരം നല്‍കാനും തീരുമാനമായി.

2010ലെ കായിക കലണ്ടറിന് അംഗീകാരം നല്‍കി. തലയോലപ്പറമ്പ് ആസ്ഥാനമായി പുതിയ പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കും. കെഎസ്ഇബി മുഖേന പാമ്പാറില്‍ 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുത പദ്ധതി ആരംഭിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

ബാംബു കോര്‍പ്പറേഷന്റെ ടൈല്‍ ഫാക്ടറിയില്‍ പുതിയതായി 30 തസ്തികകള്‍ ആരംഭിക്കും. 2010 കായിക വര്‍ഷമായി ആചരിക്കും. കോഴിക്കോട് ജില്ലയിലെ മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X