കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍ സിങിന് വൃക്ക നല്‍കിയത് മലയാളി

  • By Staff
Google Oneindia Malayalam News

Amar Singh
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവായ അമര്‍സിംഗിന് വൃക്ക ദാനംചെയ്തത് മലയാളി. അമര്‍സിംഗ് തന്നെയാണ് ഈ വിവരം തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ടു കുട്ടികളുടെ പിതാവും മലയാളിയുമായ ഒരു ക്രിസ്തുമത വിശ്വാസിയാണ് തനിക്ക് വൃക്ക ദാനംചെയ്തതെന്ന് അദ്ദേഹം പറയുന്നത്. എന്നാല്‍, ദാനം ചെയ്ത ആളിന്റെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ജൂലായില്‍ സിംഗപ്പൂരില്‍ വച്ചായിരുന്നു അമര്‍ സിങിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്‍. തനിക്ക് വൃക്ക ദാനം ചെയ്തയാളുടെ വിവരം വെളിപ്പെടുത്തിയതിലൂടെ ഒരു പക്ഷേ അമര്‍ ഒരു വിവാദത്തില്‍പ്പെട്ടേയ്ക്കാന്‍ ഇടയുണ്ട്.

ഇന്ത്യയിലെ നിയമമനുസരിച്ച് രക്തബന്ധമുള്ളവരില്‍നിന്ന് മാത്രമേ വൃക്ക സ്വീകരിക്കാവൂ. ഇതിനായി പ്രതിഫലം നല്‍കാനും പാടില്ല.

അലിഗര്‍ സ്വദേശിയും ടാക്കൂര്‍ വിഭാഗക്കാരനുമായ അമര്‍സിംഗും വൃക്കദാനം ചെയ്ത മലയാളിയും തമ്മില്‍ രക്തബന്ധമില്ലെന്നകാര്യം ഏറെക്കുറെ ഉറപ്പാണ്.

ഈ നിലയക്ക് ഇന്ത്യയിലെ നിയമം മറികടക്കാനാണ് ശസ്ത്രക്രിയ സിംഗപ്പൂരില്‍ നടത്തിയതെന്ന് വ്യക്തമാണ്. ഒരു രാജ്യസഭാംഗം ഇന്ത്യന്‍ നിയമം മറികടക്കാന്‍ വളഞ്ഞവഴി സ്വീകരിച്ചത് ശരിയോയെന്ന ചോദ്യമായിരിക്കും വിവാദങ്ങള്‍ക്ക് തുടക്കമിടുക.

എന്നാല്‍ ഈ ഏടാകൂടങ്ങളൊന്നും ഓര്‍ക്കാതെ സദുദ്ദേശത്തോടെ മാത്രമാണ് അമര്‍ വൃക്കദാനത്തെക്കുറിച്ച് ബ്ളോഗിലൂടെ വെളിപ്പെടുത്തിയത് എന്നകാര്യം വ്യക്തമാണ്.

മതവിദ്വേഷത്തിന്റെ നിരര്‍ത്ഥകത ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം തനിക്ക് വൃക്ക നല്‍കിയ ആള്‍ മലയാളിയും ക്രിസ്താനിയുമാണെന്ന് വെളിപ്പെടുത്തിയത്.

ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും വ്യത്യസ്ത സൃഷ്ടികളാണെങ്കില്‍ ഹിന്ദുവായ തന്റെ ശരീരത്തില്‍ ക്രിസ്ത്യാനിയുടെ വൃക്ക പ്രവര്‍ത്തിക്കില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X